കൊച്ചിയിലെ കാമവെറിയന്‍ പിടിയില്‍;അശ്ലീല വീഡിയോ കാണിച്ച് കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം
അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊച്ചി: കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ 35കാരനെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ അനില്‍കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 19 വ്യാഴാഴ്ചയാണ് റോഡരികില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത ശേഷം സ്വന്തം ജനനേന്ദ്രിയം കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
ബൈക്കില്‍ പോകുന്നതിനിടെയാണ് റോഡരികില്‍ കളിക്കുന്ന കുട്ടികളെ അനില്‍കുമാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് വണ്ടി നിര്‍ത്തിയ ശേഷം കുട്ടികളുമായി ചങ്ങാത്തം കൂടിയ ഇയാള്‍ തന്റെ മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ നിര്‍ബന്ധിത്തു കാണിക്കുകയായിരുന്നു. ഇതിനിടയിലാണ് ജനനേന്ദ്രിയം പുറത്തേക്കിട്ട് നഗ്നതാ പ്രദര്‍ശനവും നടത്തിയത്. ഇത് കണ്ട് ഭയന്ന കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പാലക്കാട് സ്വദേശി...
പാലക്കാട് ആലത്തൂര്‍ സ്വദേശിയായ അനില്‍കുമാര്‍ എറണാകുളത്ത് പെരുമ്പാവൂരിലാണ് ജോലി ചെയ്യുന്നത്.

റോഡരികില്‍...
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് റോഡരികില്‍ കളിക്കുന്ന കുട്ടികളെ അനില്‍കുമാര്‍ ശ്രദ്ധിച്ചത്. അന്യസംസ്ഥാന തൊഴിലാളികളുടെ എട്ട് വയസ് പ്രായം വരുന്ന മൂന്ന് കുട്ടികള്‍ക്ക് നേരെയാണ് അനില്‍കുമാര്‍ ലൈംഗികാതിക്രമം നടത്തിയത്.

കുട്ടികളുമായി ചങ്ങാത്തം...
കുട്ടികളുമായി ചങ്ങാത്ത സ്ഥാപിച്ച ശേഷം ഇയാള്‍ തന്റെ ഫോണിലുണ്ടായിരുന്ന അശ്ലീല വീഡിയോകള്‍ കുട്ടികളെ നിര്‍ബന്ധിച്ചു കാണിച്ചുകൊടുത്തു.

നഗ്നതാ പ്രദര്‍ശനവും...
ഇതിനിടയിലാണ് തന്റെ ജനനേന്ദ്രിയം പുറത്തേക്കിട്ട് കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനവും നടത്തിയത്.

വീട്ടില്‍ വിവരം പറഞ്ഞു...
അനില്‍കുമാറിന്റെ ചേഷ്ടകള്‍ കണ്ട് ഭയന്ന കുട്ടികള്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം വീട്ടിലെത്തിയ കുട്ടികള്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

പോലീസ് കേസെടുത്തു...
കുട്ടികളുടെ രക്ഷിതാക്കളായ അന്യസംസ്ഥാന തൊഴിലാളികള്‍ നല്‍കിയ പരാതിയിലാണ് പെരുമ്പാവൂര്‍ പോലീസ് സംഭവത്തില്‍ കേസെടുത്തത്.

അറസ്റ്റും...
കുട്ടികളില്‍ നിന്ന് മൊഴിയെടുത്ത പോലീസ് ജനുവരി 20 വെള്ളിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പോക്‌സോ നിയമപ്രകാരം കേസ്...
വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന നിയമമായ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

റിമാന്‍ഡില്‍...
അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications