കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചാവല്ല, കഞ്ചാവ് ചെടിതന്നെയുണ്ട് ! വീട്ടുവളപ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് വെട്ടി...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ വീട്ടുടമസ്ഥനെ എക്‌സൈസ് സംഘം പിടികൂടി. കഞ്ചാവ് ചെടി എക്‌സൈസ് നശിപ്പിച്ചു. നിയമവിരുദ്ധമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് വീട്ടുടമസ്ഥനായ വള്ളക്കടവ് ദേവി നഗറില്‍ ഷീബാ മന്‍സിലില്‍ നാസറിനെയാണ് അറസ്റ്റ് തെയ്തത്.

എക്‌സൈസ് ഷാഡോ ടീം കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്ത് എയര്‍പ്പോട്ടിനടുത്തുള്ള വള്ളക്കടവ് ഭാഗത്ത് കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ ടീം നിരന്തരം നിരീക്ഷണം നടത്തി വരികയായിരുന്നു.

ganja

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയില്‍ നാസറിന്റെ വീട്ടില്‍ കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയായിരുന്നു. കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. എയര്‍പ്പോര്‍ട്ട് പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നകൃതിയാണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് ദിവസത്തിന് മുന്‍പ് എക്‌സൈസ് ഷാഡോ ടീം 698 കഞ്ചാവ് ചെടികള്‍ കാരക്കോണത്തിന് സമീപത്ത് നിന്ന് പിടികൂടിയിരുന്നു

പരിശോധനയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പക്ടര്‍ ഷിബു, പ്രിവന്റീവ് ആഫീസര്‍മാരായ വി അനില്‍കുമാര്‍, കെ റജികുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ തോമസ് സേവ്യര്‍ ഗോമസ്, ജസീം, കൃഷ്ണപ്രസാദ്, വിജയകുമാര്‍, പിഡി പ്രസാദ്, ദീപു, രതീഷ് എന്നിവര്‍ പങ്കെടുത്തു.

nazar-ganja

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Man held for cultivating ganja in home near Thiruvananthapuram Airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X