ഷൊറണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാനസിക രോഗിയുടെ ആക്രമണം , ഒരാള്‍ മരിച്ചു
ഷൊറണ്ണൂര്‍: ഷൊറണ്ണര്‍ റെയില്‍വേ സ്റ്റേഷനില്‍ മാനസിക രോഗിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചോവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. അന്യ സംസ്ഥാനക്കാരനായ യുവാവാണ് ആക്രമണം നടത്തിയത്.

മാനസികരോഗിയായ ഇയാള്‍ ഇരുമ്പുവടികൊണ്ട് സ്‌റ്റേഷനിലെ യാത്രക്കാരനെ അടിയ്ക്കുകയായിരുന്നു. യാത്രക്കാരനെ അടിച്ചയുടനെ ഇയാള്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയൊളിച്ചിരുന്നു
മാനസികരോഗിയായ അക്രമിയെ റെയില്‍വേ സുരക്ഷാ സേന പിടികൂടി. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ ബാബുരാജ് എന്ന ആര്‍.പി.എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റു.












Click it and Unblock the Notifications