പ്രണയനൈരാശ്യം:കാമുകിയുടെ മാതാപിതാക്കളെ കൊന്നു
കല്‍പ്പറ്റ: പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് കാമുകന്‍ യുവതിയുടെ മാതാപിതാക്കളെയും ബന്ധുവിനെയും കൊലപ്പെടുത്തി. വെട്ടേറ്റ് ഗുരുതരമയി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മേനങ്ങാട് സ്വദേശി ലെനിനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ മാതാപിതാക്കളായ ജോയി ഭാര്യ ഗിരിജ, ഗിരിജയുടെ അമ്മ അന്നമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. വയനാട് മേനങ്ങാട് സ്വദേശിയാണ് ലെനിന്‍.

പ്രണയ നൈരാശ്യത്തെത്തുടര്‍ന്നാണ് യുവാവ് കാമുകിയുടെ മാതാപിതാക്കളെയും വല്യമ്മയെയും കൊന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രണയത്തെ എതിര്‍ത്തിനാലാണ് കൊലപാതമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്മായിട്ടില്ല.












Click it and Unblock the Notifications