ഇടുക്കിയില്‍ രണ്ട് പേര് വെടിയേറ്റ് മരിച്ചു
രാജാക്കാട്: സുഹൃത്തിനെ വെടിവച്ച് കൊന്നതിന് ശേഷം യുവാവ് സ്വയം വെടിവച്ച് മരിച്ചു. ഇടുക്കി രാജകുമാരി പോലീസ് സ്റ്റേഷന് പരിധിയിലുള്ള നടുമുറ്റത്താണ് സംഭവം.
ജീപ്പ് ഡ്രൈവറായ ജിജി(48) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് സജി(47)യെ വെടിയേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണ് മരിച്ച രണ്ട് പേരും. ഭാര്യയുമായി അവിഹിത ബന്ധം ആരോപിച്ചാണ് കൊല നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇതിനിടെ സജിയുടെ വീട്ടുവളപ്പില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
മാര്‍ച്ച് 2 ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ജീപ്പ് ഡ്രൈവറായ ജിജിയെ വണ്ടി ഓടിച്ചുപോകുമ്പോള്‍ സജി തടഞ്ഞ് നിര്‍ത്തി വെടിവക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
അല്പസമയത്തിനകം അല്പം ദൂരെ നിന്ന് വീണ്ടും വെടിയൊച്ച കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏലത്തോട്ടത്തില്‍ വച്ച് സ്വയം വെടിവച്ച നിലയില്‍ സജിയേയും കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സജിയും മരിച്ചു.
ജിജിയും സജിയും രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഇതില്‍ സജിയുടെ ഭാര്യയുമായി ജിജിക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. സജിയുടെ രണ്ടാം ഭാര്യ സിന്ധുവിനേയും മകളേയും ഒരാഴ്ചയായി കാണാനില്ലായിരുന്നു.
കൊലപാതകം നടന്ന സാഹചര്യത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ആണ് സജിയുടെ വീട്ടുപറമ്പിലെ കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടത് സിന്ധു തന്നെ ആണെന്നാണ് നാട്ടുകാരുടേയും പോലീസിന്റേയും പ്രാഥമിക നിഗമനം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications