Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുമായി അവിഹിത ബന്ധം, സുഹൃത്തായ യുവാവിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു! സംഭവം തൃശൂരില്‍...

വ്യാഴാഴ്ച രാത്രി നെടുപുഴയിലാണ് ദാരുണമായ സംഭവമുണ്ടായത്.

തൃശൂര്‍: നാടിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവാവിനെ ഭര്‍ത്താവ് വെട്ടിക്കൊന്നത്. നെടുപുഴ പനമുക്ക് കാട്ടിപുരയ്ക്കല്‍ വീട്ടില്‍ ഡിബിന്‍(24) ആണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 16 വ്യാഴാഴ്ച രാത്രി നെടുപുഴയിലാണ് ദാരുണമായ സംഭവമുണ്ടായത്.

നെടുപുഴ സ്വദേശിയായ അനൂപാണ് ഡിബിനെ വെട്ടിക്കൊന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതി അനൂപിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അനൂപിന്റെ ഭാര്യയുമായി ഡിബിന് അവിഹിത ബന്ധമുണ്ടായിരുന്നെന്നും, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കിയത്.

സുഹൃത്തുക്കള്‍...

സുഹൃത്തുക്കള്‍...

കൊല്ലപ്പെട്ട ഡിബിനും, കേസില്‍ പ്രതിയായ അനൂപും തൃശൂര്‍ നെടുപുഴ സ്വദേശികളാണ്. അനൂപും ഡിബിനും ദീര്‍ഘകാലമായി സുഹൃത്തുക്കളുമാണ്. ഡിബിനും അനൂപും നേരത്തെ നിരവധി കേസുകളില്‍ പ്രതികളായിരുന്നുവെന്നും പോലീസ് പറയുന്നു.

ഭാര്യയുമായി അവിഹിത ബന്ധം...

ഭാര്യയുമായി അവിഹിത ബന്ധം...

കൊല്ലപ്പെട്ട ഡിബിന് അനൂപിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയത്.ഭാര്യയുമായുള്ള രഹസ്യബന്ധത്തെ ചൊല്ലി അനൂപും ഡിബിനും തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്.

തലയ്ക്ക് വെട്ടി...

തലയ്ക്ക് വെട്ടി...

ഭാര്യയുമായുള്ള അവിഹിത ബന്ധത്തെ ചൊല്ലി വ്യാഴാഴ്ച രാത്രിയിലും അനൂപും ഡിബിനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇരുവരും വഴക്കിടുന്ന ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോളാണ് അനൂപ് ഡിബിന്റെ തലയില്‍ വെട്ടിപരിക്കേല്‍പ്പിച്ചത്.

ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേ മരണവും...

ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേ മരണവും...

ഡിബിനെ വെട്ടിപരിക്കേല്‍പ്പിച്ച അനൂപ് സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഡിബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+