സഹോദരിയെ കഴുത്തറുത്ത് കൊന്ന ശേഷം സഹോദരന്‍റെ ആത്മഹത്യ ശ്രമം, സംഭവം പുനലൂരില്‍
പുനലൂര്‍: കൊല്ലം പുനലൂരില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊന്നു. നരിക്കല്‍ സ്വദേശിയായ യുവാവാണ് സഹോദരിയെ കൊന്നത്. മേഴ്‌സി എന്ന സ്ത്രീയാണ് മരിച്ചത്. ഇരുവരും അവിവാഹിതരാണ്.
സഹോദരിയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തോമസ് ഗുരുതരമായി പൊള്ളലേറ്റ് പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ അഞ്ച് മണിയെടെയാണ് സംഭവം.

മേഴ്‌സിയും തോമസും തമ്മിലുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിലും ആത്മഹത്യ ശ്രമത്തിലും കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ഇരുവരും അവിവാഹിതരാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications