Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ രംഗം കണ്ട് സഹിയ്ക്കാനായില്ല, തിരുവനന്തപുരത്ത് യുവാവിനെ ഭാര്യാപിതാവ് തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം: മകളെ മര്‍ദ്ദിയ്ക്കുന്നത് കണ്ട് സഹിയ്ക്കാനാകാതെ അച്ഛന്‍ മരുമകനെ തലയ്ക്കടിച്ച് കൊന്നു . തിരുവവന്തപുരം കഴക്കൂട്ടത്താണ് സംഭവം . നൗഷാദ് എന്നായാളാണ് തലയ്ക്കടിയേറ്റ് മരിച്ചത് . സലീം എന്നയാളാണ് നൗഷാദിനെ കൊന്നത്. കഴിഞ്ഞമാസം 26 നാണ് കൊലപാതകം നടന്നതെങ്കിലും സംഭവത്തിന്റെ ചുരുളഴിയുന്നത് ഇപ്പോഴാണ് .

മദ്യപിച്ചെത്തി ഭാര്യയെ സ്ഥിരമായി നൗഷാദ് മര്‍ദ്ദിയ്ക്കുമായിരുന്നു . സംഭവ ദിവസം നൗഷാദ് ഭാര്യയെ മര്‍ദ്ദിയ്ക്കുമ്പോള്‍ ഭാര്യ പിതാവായ സലീം അടുത്തുണ്ടായിരുന്നു . മര്‍ദ്ദനം അതിരു കടന്നപ്പോള്‍ അടുത്ത് കിടന്ന ഒരു വിറക് കഷ്ണം കൊണ്ട് നൗഷാദിന്റെ തലയ്ക്കടിച്ചു .

Crime

ബോധം കെട്ട് വീണ നൗഷാദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതോടെ മദ്യപിച്ച് ലക്കുകെട്ട് നൗഷാദ് വീണ് മരിച്ചു എന്നാണ് സലീം പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത് .

പക്ഷേ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നൗഷാദിന്റെ ബന്ധുക്കള്‍ ആരോപിച്ചു . പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തലയ്ക്കടിയേറ്റാണ് നൗഷാദ് മരിച്ചതെന്ന് കണ്ടെത്തി. ഇതോടെ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സലീം കുറ്റം സമ്മതിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+