പിറവത്ത് പാസ്റ്ററെയും രണ്ട് മക്കളെയെയും മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ?
പിറവം: അച്ഛനെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം മുളംകുളം വടക്കേക്കര ബിപിസികോളേജിന് സമീപത്ത് താമസിക്കുന്ന പാസ്റ്ററെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
പെന്തക്കോസ്ത് സഭയുടെ പാസ്റ്ററായ പാലച്ചുവട് വെളളാങ്കല്‍ റെജി (40), മക്കളായ അഭിനവ് (15), അല്‍ഫിയ റെജി (12), എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി റെജി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച രാത്രി റെജിയും ഭാര്യ സന്ധ്യയും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് പറയുന്നത്. റെജിയുടെ അടിയേറ്റ് ഭാര്യ സന്ധ്യ ബോധം കെട്ടുവീണും. രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് ഭര്‍ത്താവിനെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications