Get Updates
Get notified of breaking news, exclusive insights, and must-see stories!

അവളെ ഇഷ്ടമാണ്, അവള്‍ പാവമാണ്, പക്ഷേ ഞാനവളെ കൊല്ലുന്നു...എനിയ്ക്കവളെ സംശയമാണ്

വാരാപ്പുഴ: അധ്യാപികയെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുളവുകാട് പൊന്നാരിമംഗലം ഒളിപ്പറമ്പ് വീട്ടില്‍ ജോണ്‍സണ്‍ ഡിസില്‍വയുടെ ഭാര്യ കോഴിക്കോട് സ്വദേശി മെര്‍ലി (42)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജോണ്‍സണ്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അധ്യാപികയെ സംശയമുള്ളതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ജോണ്‍സണ്‍ എഴുതിയതെന്ന തരത്തില്‍ ഒരു കത്തും മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഭാര്യയെ തനിയ്ക്ക് ഇഷ്ടമാണെന്നും പാവമാണെന്നും അവളെ സംശയമുള്ളതിനാല്‍ താനാണ് കൊലനടത്തുന്നതെന്നും ജോണ്‍സണ്‍ എഴുതിയെന്ന് കരുതുന്ന കത്താണ് കണ്ടെടുത്തത്. അയല്‍ക്കാരും ബന്ധുക്കളുമാണ് ദമ്പതിമാരെ രക്തം വാര്‍ന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

Crime

ഉറങ്ങുന്നതിനിടെയാണ് അധ്യാപികയെ കഴുത്ത് മുറിച്ചും നെഞ്ചില്‍ മാരകാമായി കുത്തി പരിക്കേല്‍പ്പിച്ചുമാണ് കൊലപ്പെടുത്തിയത്. ശേഷം കഴുത്തും കൈയ്യിലെ ഞരമ്പും മുറിച്ച് ജോണ്‍സണ്‍ ആത്മതഹ്യ ചെയ്യാന്‍ ശ്രമിച്ചു. വീടിന് മുന്നില്‍ ഇവിടെ അപകടം നടന്നു എന്ന ബോര്‍ഡും ഇയാള്‍ സ്ഥാപിച്ചിരുന്നു. ആലപ്പുഴ കടശനാട് ജിവിഎച്ച്എസിലെ അധ്യാപികയാണ് മെര്‍ലി. ഇവിടെ നിയമനം ലഭിച്ചിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. പള്ളുരുത്തി തോപ്പുംപടി പോസ്‌റ്റോഫീസിലെ പോസ്റ്റ്മാനാണ് ജോണ്‍സണ്‍. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ വിദ്യാര്‍ഥിനി ഷാനുമാണ് ഏകമകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+