Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരിയുടെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കാന്‍ ഗള്‍ഫില്‍ നിന്നെത്തി; പക്ഷേ, സംഭവിച്ചത്...!!

കൊല്ലം: സഹോദരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി കണ്ണന്‍ (24) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍ നിന്ന് എത്തിയതായിരുന്നു കണ്ണന്‍. കൊല്ലം മുളങ്കാടത്ത് കഴിഞ്ഞ ദിവസം വെളുപ്പിനായിരുന്നു സംഭവം.

കണ്ണന്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയെന്ന് പോലീസ് പറഞ്ഞു. സൗദിയില്‍ ജോലി ചെയ്തിരുന്ന കണ്ണന്‍ സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി 17-ാം തീയ്യതിയാണ് നാട്ടിലെത്തിയത്. അയത്തിലുള്ള അമ്മ വീട്ടില്‍ നിന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലുള്ള വീട്ടിലേക്ക്‌ മടങ്ങും വഴിയായിരുന്നു അപകടം നടന്നത്.

Accident

റോഡില്‍ ചോര വാര്‍ന്ന് കിടന്നിരുന്ന കണ്ണനെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കണ്ണനെ ഇടിച്ചു തെറിപ്പിച്ച കാറിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. നഗരത്തിലെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. സമീപ പ്രദേശങ്ങളിലെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+