Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് സദാചാര ഗുണ്ടകള്‍ യുവാവിനെ തലക്കടിച്ച് കൊന്നു

മലപ്പുറം: മറ്റ് സംസ്ഥാനങ്ങളില്‍ സദാചാര കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ സംഭവിക്കില്ലെന്ന് കരുതിയവരാണ് മലയാളികള്‍. എന്നാല്‍ ഇതാ കേരളത്തില്‍ സദാചാര കൊലപാതകം കൂടി വരികയാണെന്നാണ് സമീപ കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ മലപ്പുറത്താണ് സദാചാര കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മലപ്പുറം മങ്കടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് യുവാവിനെ പ്രദേശവാസികളായ ഏതാനും നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. കൂട്ടില്‍ കുന്നശേരി നസീര്‍(40) ആണ് സാദാചാര ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ മരണമടഞ്ഞത്.

Moral Police

മര്‍ദ്ദനത്തില്‍ നസീറിന് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് നസീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്‌ക്കേറ്റ മാരകമായ പരിക്കിനെ തുടര്‍ന്ന് നസീര്‍ മരിക്കുകയായിരുന്നു. നസീറിന്റെ മരണം സദാചാര കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതായി മങ്കട എസ്‌ഐ അറിയിച്ചു.

നസീര്‍ തങ്ങിയ വീടിന്റെ വാതില്‍ തകര്‍ത്താണ് സദാചാര ഗുണ്ടകള്‍ അകത്ത് കടന്നത്. തുടര്‍ന്ന് ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ചുമരില്‍ തലയടിച്ചതിന്റെ രക്ത കറ കണ്ടതായി പോലീസ് അറിയിച്ചു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+