കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരം കടപുഴകി വീണു; കോഴിക്കോട് കല്ലായിയിൽ ഒരാൾ മരിച്ചു, മകൾക്ക് കാലിന് ഗുരുതര പരിക്ക്!

Google Oneindia Malayalam News

കോഴിക്കോട്: കല്ലായിയിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു. അബ്ദുള്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് സാലു (52) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മകൾക്ക് കാലിന് ഗുരുതര പരിക്ക് പറ്റി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

<strong>സംസ്ഥാനത്ത് 1,111 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; കൂടുതൽ ക്യാമ്പുകൾ കോഴിക്കോട്!</strong>സംസ്ഥാനത്ത് 1,111 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; കൂടുതൽ ക്യാമ്പുകൾ കോഴിക്കോട്!

ഇരുവരും ബൈക്കിൽ വരുമ്പോൾ കല്ലായി പാലത്തിനരികിൽ മരം കടപുഴകി ഇവരുടെ ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ബൈക്കിന് തൊട്ടു പിന്നാലെ ഒരു ഓട്ടോ ഉണ്ടായിരുന്നു. ഓട്ടോ അപകടത്തിൽ നിന്ന് കഷ്ടച്ച് രക്ഷപ്പെടുകയായിരുന്നു. മറിഞ്ഞുവീണ മരം റോഡില്‍ നിന്ന് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Flood

നാട്ടുകരായിരുന്നു രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. തുടർന്ന് ബീച്ച് ഫയര്‍ സ്റ്റേഷന്‍, മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി. മുറിഞ്ഞു വാണ മരം റോഡിൽ നിന്ന് മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം വടകരയിൽ ഒഴുക്കിൽപെട്ട് ഒരു യുവാവിനെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. ഫാസില്‍(25)നെയാണ് കാണാതായത്.

English summary
Man killed ny uprooted tree in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X