മുറിവേറ്റ കരിമൂര്‍ഖനെ രക്ഷിയ്ക്കുന്നതിനിടെ കടിയേറ്റ് കോട്ടയത്ത് പാമ്പ് പിടിത്തക്കാരന്‍ മരിച്ചു
എരുമേലി: പ്രശസ്ത പാമ്പ് പിടിത്തക്കാരനായ മുക്കട വാകത്താനം മാന്തറയില്‍ ബിജു മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. മുറിവേറ്റ മൂര്‍ഖനെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ് ബിജുവിന് കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
പൊന്തന്‍പുഴ മൃഗാശുപത്രിയില്‍ വച്ചാണ് ചികിത്സ നല്‍കാനായ ബിജു മൂര്‍ഖനെ ചാക്കിനുള്ളില്‍ നിന്ന് പുറത്തെടുത്തത്. പുറത്തെടുക്കുന്നതിനിടെ പാമ്പ്, ബിജുവിന്റെ കൈത്തണ്ടയില്‍ കടിച്ചു. വനപാലകര്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ എത്തിച്ചു. നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

പുത്തന്‍പുരയ്ക്കല്‍ എലിഫന്റ് സ്‌ക്വാഡ് അംഗം ആര്‍ ബിജുവിന്റെ പുരയിടത്തില്‍ നിന്നാണ് പെണ്‍വര്‍ഗത്തില്‍പ്പെട്ട ഒമ്പത് വയസ് പ്രായവും ആറര അടി നീളവുമുള്ള സ്‌പെക്ടക്കില്‍ കോബ്ര എന്ന കരിമൂര്‍ഖനെ ബിജു പിടികൂടിയത്. ജെസിബിയുടെ ബ്‌ളേഡ് കൊണ്ട് മൂര്‍ഖന് പരിക്കേറ്റിരുന്നു. ബിജുവിന്റെ മൃതദേഹം റാന്നി സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications