ലഹരി ഉപയോഗിച്ചെത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; സംഭവം കോഴിക്കോട്
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. യാസർ എന്ന യുവാവാണ് ആണ് ഭാര്യ ഷിബിലയെ വെട്ടിയത് . തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, അമ്മ ഹസീന എന്നിവരേയും യാസർ ആക്രമിച്ചു. മൂവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിലി മരക്കുകയായിരുന്നു.
വൈകീട്ട് നോമ്പുതുറ സമയത്താണ് യാസിർ ഷിബിലയുടെ വീട്ടിലേക്ക് എത്തിയത്. ഇയാൾ ലഹരി ഉപയോഗിച്ചാണ് വീട്ടിലെത്തിയത്. പിന്നാലെ ഷിബിലയെ ആക്രമിക്കുകയായിരുന്നു. അതേസമയം ഗുരുതരമായി പരിക്കേറ്റ ഹസീനയും അബ്ദുറഹ്മാനും നിലവിൽ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ദുറഹിമാന്റെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്.

കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ഷിബില സ്വന്തം വീട്ടിലാണ് താമസം. യാസറിനെതിരെ ഇവർ നേരത്തേ പോലീസിൽ പരാതി നൽകിയിരുന്നു. യാസർ മർദിച്ചുവെന്നാരോപിച്ചായിരുന്നു പരാതി. എന്നാൽ പരാതി പോലീസ് ഗൗരവപൂർവ്വം കണ്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.












Click it and Unblock the Notifications