അമ്മയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച മകന് അറസ്റ്റില്‍
ശ്രീകണ്ഠപുരം: കൂടുതല്‍ സ്വത്ത് ആവശ്യപ്പെട്ട് അമ്മയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. ചന്ദനക്കാംപാറ മാവുംതോടിലെ ഷാന്റോ എന്ന ജോണിനെ(31)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷാന്റോയുടെ അമ്മ ആലയ്ക്കല്‍ മേരി(66)യുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു.
വിവാഹിതനായ ഷാന്റോയുടെ കടുത്ത മദ്യപാനം മൂലം ഭാര്യ അയാളെ ഉപേക്ഷിച്ചിരുന്നു. മാവുംതോട്ടില്‍ അമ്മയ്ക്കൊപ്പമായിരുന്നു ഷാന്റോയുടെ താമസം. സ്വത്ത് ആവശ്യപ്പെട്ട് ഷാന്റോ മേരിയുമായി നിരന്തരം വഴക്കുകൂടുമായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. ഷാന്റോയുടെ സ്വത്ത് വിഹിതം നേരത്തെ തന്നെ നല്‍കിയിരുന്നതാണെങ്കിലും അവയെല്ലാം വിറ്റ് മദ്യപിച്ചു തീര്‍ക്കുകയായിരുന്നു. കൂടുതല്‍ സ്വത്ത് ആവശ്യപ്പെട്ടായിരുന്നു മേരിയുമായി തര്‍ക്കം.

മാതാവ് സ്വത്ത് നല്‍കില്ലെന്ന് മനസിലാക്കിയ ഷാന്റോ അവരെ മര്‍ദ്ദിക്കുന്നതും പതിവാക്കി. ഇതേ തുടര്‍ന്ന് മകന് മര്‍ദ്ദിക്കുന്നതായി കാട്ടി മേരി ചൊവ്വാഴ്ച പയ്യാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ സംസാരിക്കാനായി അമ്മയെയും മകനെയും വ്യാഴാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയില്‍ ഷാന്റോ മദ്യപിച്ചെത്തി മാതാവിനെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിനുശേഷം അമ്മയെ ചവിട്ടിക്കൂട്ടിയിട്ടുണ്ടെന്ന് ചെമ്പേരിയിലുള്ള ബന്ധുക്കളെ വിളിച്ച് അറിയിച്ചശേഷം ഷാന്റോ സ്ഥലംവിട്ടു. ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴായിരുന്നു മേരിയുടെ മൃതദേഹം കട്ടിലിനടിയില്‍ നിന്നും കണ്ടെടുത്തത്. ഷാന്റോയെ പിന്നീട് ഇരിട്ടിയില്‍ നിന്നും അറസ്റ്റു ചെയ്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications