മുന്‍കൂട്ടി വീട്ട്മുറ്റത്ത് ശവക്കുഴി തോണ്ടി പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു
തിരുവനന്തപുരം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച അമ്പത് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. ഇയാള്‍ മുന്‍കൂട്ടി വീട്ട് മുറ്റത്ത് ശവക്കുഴി തോണ്ടിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം കോവളത്തുള്ള വെള്ളാറിലാണ് സംഭവം.
എസ്എടി ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി ഇപ്പോള്‍ വിദഗ്ദ ചികിത്സയിലാണ്. ചന്ദ്രബാബു (50)ആണ് പീഡിപ്പിച്ചത്. ഇയാള്‍ വീട്ട് മുറ്റത്ത് മുന്‍കൂട്ടി ശവക്കുഴി തോണ്ടിയിരുന്നു.

ചന്ദ്രബാബു കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ കഴുത്തില്‍ കാണുന്നുണ്ട്. കൂടാതെ കണ്ണില്‍ രക്തം കട്ടപിടിച്ച നിലയിലുമാണുള്ളത്. സംസാരിക്കുന്നുണ്ടെങ്കിലും കുട്ടിക്ക് ചെറിയൊരു മയക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പീഡനം നടന്നിട്ടുണ്ടോ എന്ന കാര്യം ലാബ് ടെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകളിലൂടെ മാത്രമേ കൃത്യമായി പറയാന്‍ കഴിയൂ. പോലീസും കുട്ടിയുടെ അമ്മയും ചേര്‍ന്ന് സന്ധ്യയോടെയാണ് കുട്ടിയെ എസ്എടി ആശുപത്രിയില്‍ കൊണ്ടുവന്നത്.












Click it and Unblock the Notifications