തൃശൂര്‍ വെള്ളിക്കുളങ്ങരയിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു: ഭര്‍ത്താവ് ഒളിവില്‍
തൃശൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ പട്ടാപകല്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഭര്‍ത്താവിനെതിരെ പുതുക്കാട് പോലീസ് കേസെടുത്തു. സംഭവത്തിനു ശേഷം ഒളിവില്‍പോയ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെതിരേയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച ഉച്ചക്ക് കുണ്ടുകടവ് റോഡില്‍വെച്ചാണ് ഇയാള്‍ ഭാര്യയായ ജീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

ദൃക്‌സാക്ഷിയായ ജീതുവിന്റെ അച്ചന്റെ മൊഴിയിലാണ് ബിരാജുവിനെതിരെ പോലീസ് കേസെടുത്തത്. പൊള്ളലേറ്റ് മെഡിക്കല്‍കോളേജില്‍ കഴിയുന്ന ജീതുവിന്റെ ഇന്ന് മരിച്ചു.കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കുണ്ടുകടവിലെ കുടുംബശ്രീ സംഘത്തില്‍നിന്നും എടുത്ത വായ്പ തിരിച്ചടക്കാന്‍ എത്തിയ ജീതുവിന്റെ നേര്‍ക്ക് ബിരാജു കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പുതുക്കാട് സി.ഐ.എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications