കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുടി വളരാന്‍ കസ്തൂരി തൈലം, താടി വളരാന്‍ കരടി നെയ്യ്; വില്‍പ്പനക്കാരനെ വനപാലകര്‍ അറസ്‌റ്റ് ചെയ്തു

താടിയും മുടിയും വളരുന്നതിനായി മരുന്നു വില്‍പ്പന നടത്തിയിരുന്ന യുവാവിനെ വനം വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. താടി വളരുന്നതിന് കരടി നെയ്യും മുടി വളരുന്നതിന് കസ്തൂരി തൈലവുമാണ് ഇയാള്‍ വിറ്റിരുന്നത്.

  • By Nihara
Google Oneindia Malayalam News

മലപ്പുറം: താടിയും മുടിയും വളരുന്നതിനായി മരുന്നു വില്‍പ്പന നടത്തിയിരുന്ന യുവാവിനെ വനം വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. താടി വളരുന്നതിന് കരടി നെയ്യും മുടി വളരുന്നതിന് കസ്തൂരി തൈലവുമാണ് ഇയാള്‍ വിറ്റിരുന്നത്. മൈസൂര്‍ സ്വദേശിയായ മണി പുത്രയെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് തൈലക്കുപ്പിയും നെയ്യും കണ്ടെടുത്തിട്ടുണ്ട്.

വില്‍പ്പനക്കാരന്‍ അവകാശപ്പെടുന്നത് പോലെ യഥാര്‍ത്ഥ കരടിനെയ്യും കസ്തൂരി തൈലവുമാണോ വിതരണം ചെയ്യുന്നതെന്നറിയാന്‍ വിദഗ്ദ്ധ പരിശോധന നടത്തേണ്ടതുണ്ട്. പുലിയുടേതെന്ന് കരുതുന്ന പല്ലും ഇയാളുടെ കൈവശമുള്ള ബാഗില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഗുരുവായൂര്‍ സ്വദേശി സമ്മാനിച്ചതാണ് പുലിനഖമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സുഗന്ധ പൂരിതമായ മരുന്നുകളാണ് ഇയാള്‍ വില്‍ക്കുന്നത്. മരുന്നിനെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന നോട്ടീസ് സഹിതമാണ് മരുന്ന് വില്‍പ്പന നടത്തിയിരുന്നത്.

Arrest

മരുന്നുകള്‍ പരിശോധിക്കുന്നതിനായി ലബോറട്ടറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് തുടരന്വേഷണം നടത്താനും വനം വകുപ്പ് തീരുമാനിച്ചു. നോട്ടീസിലെ അവകാശവാദങ്ങള്‍ പ്രതി വനപാലകര്‍ക്കു മുന്നില്‍ നിഷേധിച്ചു. 50 മില്ലി തൈലം 60 രൂപ നിരക്കിലും ഒരൗണ്‍സ് നെയ്യ് 1500 രൂപ നിരക്കിലുമായാണ് വില്‍പന നടത്തിയിരുന്നത്.

English summary
A 25-year-old man was nabbed by the Forest department officials on suspicion of illegal animal parts possession and trade. Mani Putra from Hunsur,Mysuru has been taken into custody after he was found selling what was claimed to be bear fat oil and musk extracts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X