കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവന്‍ മനുഷ്യനോ? പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 12 വയസ്സുകാരിയെ പീഡിപ്പിച്ചു!

  • By അക്ഷയ്‌
Google Oneindia Malayalam News

ചങ്ങനാശേരി: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പുതിയ കേസില്‍ വീണ്ടും അറസ്റ്റില്‍. എറണാകുളം കോലഞ്ചേരി സ്വദേശി രഞ്ജിത്ത് 12 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റിലായിരിക്കുന്നത്.

ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന യുവാവ് മാതാവിന്റെ സഹായത്തോടെ നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ജയില്‍വാസം അനുഷ്ടിച്ചത്. പിന്നീട് ജാമ്യത്തിലിറങ്ങി തെങ്ങമയ്ക്കടുത്ത് വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്നു.

Rape

ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഇയാള്‍ 12 കാരിയായ പെണ്‍കുട്ടിയെ മൊബൈല്‍ ചിത്രങ്ങള്‍ കാട്ടി വശീകരിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രിയില്‍ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത ക്രൈം പ്രോഗ്രാമില്‍ ചോറ്റാനിക്കരയില്‍ രഞ്ജിത്ത് നടത്തിയ കൊലപാതക വാര്‍ത്തയും ദൃശ്യങ്ങളും ഉണ്ടായിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ആദ്യ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ പല സ്ഥലങ്ങളില്‍ ഒളിലവില്‍ താമസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

English summary
Man on bail in rape case molested 12 year old girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X