പത്ത് വയസ്സ് മൂപ്പുള്ള ഭാര്യ..പ്രണയ വിവാഹം..സ്ഥിരം വഴക്ക്..പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത്...!!!

  • By: അനാമിക
Subscribe to Oneindia Malayalam

കാസര്‍കോഡ്: തിരുവനന്തപുരത്തെ നന്തന്‍കോട് നടന്ന ക്രൂരമായ കൊലപാതകത്തിന് സമാനമായ കൊലപാതകം നാട്ടുകാരുടേയും പോലീസിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായി. കാസര്‍കോഡാണ് സംഭവം. വീട്ടില്‍ നിന്നുള്ള വഴക്ക് പതിവായതിനെത്തുടര്‍ന്ന് കാര്യം അന്വേഷിക്കാന്‍ പോലീസ് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്.

അണ്ണാഡിഎംകെയില്‍ മന്നാര്‍ഗുഡി മാഫിയ വീണ്ടും പിടിമുറുക്കുന്നു..!! തമിഴകം ത്രിശങ്കുവില്‍..!

സൗദി രാജാവിനെ കാണാന്‍ ഏഞ്ചലാ മെര്‍ക്കല്‍ എത്തിയത് ഇങ്ങനെ...!! ആ അവശ്യ വസ്ത്രം' ഇല്ലാതെ..!!

പത്ത് വയസ്സ് മൂപ്പുള്ള ഭാര്യ

നാല്‍പ്പതുകാരനായ ചന്ദ്രശേഖരന്‍ മൂന്ന് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. തന്നേക്കാള്‍ പത്ത് വയസ്സ് പ്രായക്കൂടുതലുള്ള സ്ത്രീയെ ആണ് ഇയാള്‍ പ്രണയിച്ച് വിവാഹം ചെയ്തത്.

വഴക്ക് സ്ഥിരം

എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. അയല്‍പക്കക്കാരില്‍ നിന്നും അകന്നുള്ള ജീവിതമായിരുന്നു ഇയാളുടേത് എന്നതിനാല്‍ ആദ്യമൊക്കെ ആരും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നില്ല.

പോലീസ് ഇടപെടൽ

എന്നാല്‍ ബുധനാഴ്ച ഉച്ചയോടെ വഴക്ക് രൂക്ഷമായി. ഇതോടെ നാട്ടുകാര്‍ പ്രശ്‌നത്തിലിടപെട്ടും. തുര്‍ന്ന് പോലീസിനെ അറിയിക്കുകയും പോലീസ് എത്തുകയും ചെയ്തു. ചന്ദ്രശേഖരന്‍ വീടിനകത്ത് വാതിലടച്ച് ഇരിക്കുകയായിരുന്നു.

ഞെട്ടിക്കുന്ന കാഴ്ച

ഇയാള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് വാതില്‍ പൊളിച്ച് അകത്ത് കടന്നു. അകത്ത് കണ്ട കാഴ്ച പോലീസിനേയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. രണ്ട് ശവക്കല്ലറകളാണ് ഇയാള്‍ വീടിനകത്ത് നിര്‍മ്മിച്ചിരുന്നത്.

കൊന്ന് മൂടാൻ കല്ലറകൾ

സ്വത്തിന് വേണ്ടി ഭാര്യയേയും സഹോദരനേയും കൊല്ലാനായിരുന്നു ഇയാളുടെ പദ്ധതി. കുഴികള്‍ അവര്‍ക്കിരുവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഇയാള്‍ സമ്മതിച്ചു. ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

English summary
Man made graves inside home to bury wife and brother
Please Wait while comments are loading...