14 വിവാഹം കഴിച്ച മണവാളന്‍ തട്ടിപ്പിന് അറസ്റ്റില്‍
വളാഞ്ചേരി:പതിനാല് വിവാഹം കഴിയ്ക്കുകയും സ്ത്രീകളുടെ ആഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. പാലക്കാട് വല്ലപ്പുഴ കിഴക്കേപ്പാട്ട് തൊടി വീട്ടില്‍ മജീദ് (38)ആണ് പൊലീസ് പിടിയിലാത്. മണ്ണാര്‍കാട് സ്വദേശിനിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
വൈവാഹിക പംക്തികളില്‍ പരസ്യം നല്‍കി പെണ്‍വീട്ടികാരുമായി അടുപ്പത്തിലാകുന്നതായിരുന്നു യുവാവിന്റെ പതിവ്. പരസ്യത്തില്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പര്‍ മുഖേനയാണ് മണ്ണാര്‍ക്കാട് സ്വദേശിയായ മുപ്പത്കാരിയുമായി യുവാവ് അടുക്കുന്നത്. ഇവരുടെ ബന്ധുക്കളുമായും ഇയാള്‍ സൗഹൃദം സ്ഥാപിച്ചു. തന്റെ ഉമ്മ ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുവതിയെ ഉമ്മയ്ക്ക് കാണണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഉമ്മയ്ക്ക് ഇഷ്ടപ്പെട്ടാല്‍ ഉടന്‍ വിവാഹം നടത്താമെന്നും ഇയാള്‍ സ്ത്രീയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു.

മജീദിനൊപ്പം കാറില്‍ യാത്ര തിരിച്ച യുവതിയെ വെങ്ങാനൂരിനടുത്തെത്തിയപ്പോള്‍ ധരിച്ചിരുന്ന 10 പവന്റെ ആഭരണങ്ങള്‍ ഊരി നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ചതിയ്ക്കപ്പെട്ട യുവതി മാര്‍ച്ച് 12 നാണ് പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയെത്തുടര്‍ന്നാണ് മജീദിനെയും കാര്‍ ഡ്രൈവറായ ഒറ്റപ്പാലം സ്വദേശി സുലൈമാന്‍ (42)നെയും പൊലീസ് അറസ്റ്റ് ചെയ്തത്. നഷ്ടപ്പെട്ട ആഭരണങ്ങള്‍ ഒറ്റപ്പാലത്തെ ഒരു ജൂവല്ലറിയില്‍ നിന്നും പൊലീസ് വീണ്ടെടുത്തു.












Click it and Unblock the Notifications