Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോയ് ആലൂക്കാസിന്‍റെ മകന്‍ ചമഞ്ഞ് തട്ടിപ്പ്

കൊച്ചി: ജോയ് ആലൂക്കയുടെ മകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ വിമാനത്തില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം നല്‍കി യുവാവിനെ കബളിപ്പിച്ച കേസിലാണ് രണ്ട് യുവാക്കള്‍ അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി ആദില്‍, ചാലക്കുടി സ്വദേശി ദീപക് ആന്റോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ഇന്ത്യയുടെ സബ്‌സിഡറി കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായ ചെറുപ്പാക്കാര്‍. ആദിലാണ് തട്ടിപ്പിന് വേണ്ടി ജോയ് ആലൂക്കയുടെ മകനായി ആള്‍മാറാട്ടം നടത്തിയത്. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞ ജോയ് ആലൂക്കാസ് ഗ്രൂപ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Crime

മുംബൈ സ്വദേശിയായ സൗരവ് എന്ന യുവാവിനെയാണ് സംഘം കബളിപ്പിയ്കകാന്‍ ശ്രമിച്ചത്. പൈലറ്റ് ജോലി വാഗ്ദാനം ചെയ്ത് സൗരവിനെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ചു. ജോയ് ആലൂക്കയുടെ മകന്‍ ജോണ്‍ പോള്‍ ആലൂക്കയാണെന്ന് പറഞ്ഞ് ആദിലുമെത്തി.

അഭിമുഖം നടത്തിയ ശേഷം ആലുക്കാസ് ഗ്രൂപ്പിന്റെ വ്യാജലെറ്റര്‍ ഹെഡില്‍ നിയമന ഉത്തരവ് നല്‍കി. നിയമനം കിട്ടണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണമെന്ന് പറഞ്ഞതോടെയാണ് യുവാവ് ജോയ് ആലുക്കാസ് ഗ്രൂപ്പിനെ സമീപിച്ചത്. തുടര്‍ന്നാണ് തട്ടിപ്പ് പുറത്തറിയുന്നതും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+