ടെറസില്‍ കഞ്ചാവ് ചെടി, ചിത്രം ഫേസ്ബുക്കില്‍
പറവൂര്‍: മട്ടുപ്പാവില്‍ പച്ചക്കറി കൃഷി നടത്തുന്ന കഥകള്‍ ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ ടെറസിന്റെ മുകളില്‍ കഞ്ചാവ് കൃഷി ചെയ്താല്‍ എങ്ങനെയിരിക്കും.?
ഇവിടെ കഞ്ചാവിന്റെ കൃഷിയൊന്നും ചെയ്തില്ല. ടെറസിലെ കൃഷിത്തോട്ടത്തില്‍ ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ ഒരു കഞ്ചാവ് ചെടി നട്ടു. ചെടി വളര്‍ന്ന് വന്നപ്പോള്‍ അതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ ഇട്ടു. അത്രയേ സംഭവിച്ചുള്ളൂ...

പക്ഷേ നമ്മുടെ എക്‌സൈസ് വിഭാഗം അത്ര മണ്ടന്‍മാരും കഴിവുകെട്ടവരും ആണെന്ന് കരുതരുതെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്. വീട് വളഞ്ഞാണ് വീട്ടുടമയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് ചേന്ദമംഗലത്താണ് സംഭവം. പിടിയിലായത് ഡേവിസ് എന്ന മധ്യവയസ്‌കനും.
ഒരു അന്യ സംസ്ഥാന തൊഴിലാളി ഔഷധച്ചെടി ആണെന്ന് പറഞ്ഞ് തന്നതാണെന്നാണ് ഡേവിസിസ് പറയുന്നത്. കഞ്ചാവ് ടെറസിലും വളരും എന്ന് കാണിക്കാനാണ് ചിത്ര സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്നും ഡേവിസ് പറഞ്ഞതായി കേള്‍ക്കുന്നുണ്ട്.
എന്തായാലും മുട്ടന്‍ പണിയാണ് ഡേവിസിന് കിട്ടിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്തും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ വെന്പുന്നവര്‍ ഇനിയെങ്കിലും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.












Click it and Unblock the Notifications