Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്‍ മകളുടെ മുഖത്ത് ആസിഡ് ഒഴിച്ചു, അമ്മയുടെ കൈയ്യില്‍ നിന്നും പൊലീസ് പണം വാങ്ങി

മൂലമറ്റം: മദ്യലഹരിയില്‍ മകളുടെ മുഖത്ത് അച്ഛന്‍ ആസിഡ് ഒഴിച്ച് പൊള്ളിച്ചു. സംഭവത്തില്‍ മൊഴിയെടുക്കാന്‍ പോയ പൊലീസ് പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നും രണ്ടായിരം രൂപ കൈപ്പറ്റിയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. വെള്ളിയാമറ്റം കറുകപ്പള്ളി അലീന (20)യുടെ മുഖത്താണ് പിതാവ് ചാക്കോ ആസിഡ് ഒഴിച്ചത് .

പെണ്‍കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനെത്തിയ പൊലീസുകാര്‍ കുട്ടിയുടെ അമ്മയില്‍ നിന്നും രണ്ടായിരം രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട് .

Rape

വെള്ളിയാമറ്റത്ത് വാടകയ്ക്ക് താമസിയ്ക്കുകയാണ് ചോക്കോയും ഭാര്യ ലൂസിയും മൂന്ന് മക്കളും . മദ്യപിച്ച് സ്ഥിരമായി വഴക്കിട്ടിരുന്ന ചാക്കോ മകളുടെ മുഖത്ത് ആസിഡ് ഒഴിയ്ക്കുകയായിരുന്നു , പെണ്‍കുട്ടി മുഖം പെട്ടെന്ന് തിരിച്ചതിനാല്‍ ഗുരുതരമായി പരിക്കേറ്റില്ല. കണ്ണിന്റെ ഭാഗത്താണ് ആസിഡ് വീണത് .

ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലും പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചു . നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തിയത് . ചാക്കോ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ലൂസി വെള്ളിയാമറ്റം സ്‌കൂളിലെ അധ്യാപികയായിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+