ആറ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: ആറ് വയസുകാരനെ അതിക്രൂരമായി പ്രകൃതിവിദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും. ഇടവ സ്വദേശി ആനന്ദിനാണ് (70) കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം.
തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയാണ് എഴുപത്കാരനായ ആനന്ദ് ആറ് വയസുകാരനെ പീഡിപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

സെഷന്‍സ് കോടതിയില്‍ മറ്റൊരു കേസില്‍ പതിനൊന്നുകാരിയോടു ലൈംഗികാതിക്രമം കാണിച്ചതിനു കന്യാകുമാരി കുലശേഖരം സ്വദേശി ഉമാശങ്കറിന് രണ്ടു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ കഠിന തടവ് അനുഭവിക്കണം. രണ്ടു കേസിലും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി സുരേഷ് ചന്ദ്രകുമാറാണ് ഹാജരായത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications