Get Updates
Get notified of breaking news, exclusive insights, and must-see stories!

കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചത് 2 വര്‍ഷം; പിതാവ് അറസ്റ്റില്‍

ഒരു ദിവസം രാത്രി പെണ്‍കുട്ടിയുടെ സഹോദരന്‍ കൂട്ടുകാരുമായി പുറത്ത് പോയ സമയത്ത് ഇയാള്‍ കുട്ടിയെ ബോധം നശിക്കും വരെ പീഡനത്തിനിരയാക്കിയെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ദില്ലി: അച്ഛന്‍ കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചത് രണ്ട് വര്‍ഷം. ദില്ലിയിലെ ഗോവിന്ദ പുരയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവ് അധ്യാപകനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകരാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒരു ദിവസം രാത്രി പെണ്‍കുട്ടിയുടെ സഹോദരന്‍ കൂട്ടുകാരുമായി പുറത്ത് പോയ സമയത്ത് ഇയാള്‍ കുട്ടിയെ ബോധം നശിക്കും വരെ പീഡനത്തിനിരയാക്കിയെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു. അമ്മ പുറത്തുപോയ സമയത്തായിരുന്നു പീഡനം.

Rape

മാനഭംഗപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ അമ്മയേയും മകളെയും കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു. എല്ലാ ദിവസവും താന്‍ പീഡനത്തിനിരയാകാറുണ്ടെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രതി മദ്യപാനത്തിന് അടിമയാണെന്നും മുമ്പ് സമീപവാസിയായ കുട്ടിയെ പീഡിപ്പച്ച കേസിലെ പ്രതിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+