'ദൈവത്തിന്റെ കൈ'; ഒന്നാം നിലയിൽ നിന്ന് തലകറങ്ങി താഴേക്ക് വീണ ആളെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്
ബുരാജിന്റെ അവസരോചിതമായ ഇടപ്പെടൽ ബിനുവിനെ രക്ഷിക്കുകയായിരുന്നു
വടകര: കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തല കറങ്ങി താഴേക്ക് വീണയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. വടകര കേരള ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയിൽ നിൽക്കുമ്പോൾ താഴേക്കു പതിച്ച അരൂർ സ്വദേശി ബിനു എന്ന ബാബുവിനെ സമീപത്തു നിൽക്കുകയായിരുന്ന ബാബുരാജ് രക്ഷിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നിരവധി ആളുകളാണ് ബാബുരാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Recommended Video

ക്ഷേമ പെൻഷൻ അടയ്ക്കാൻ വടകര കേരള ബാങ്കിന്റെ ശാഖയിൽ എത്തിയതായിരുന്നു ബിനുവും ബാബുരാജും. വരിയിൽ ഊഴം കാത്തുനിൽക്കുന്നതിനിടയിൽ ബിനു തലകറങ്ങി താഴേക്ക് വീഴുകയായിരുന്നു. വൈദ്യുതി കമ്പിയടക്കം വലിയ അപകടമാണ് താഴേയുണ്ടായിരുന്നത്. എന്നാൽ ബാബുരാജിന്റെ അവസരോചിതമായ ഇടപ്പെടൽ ബിനുവിനെ രക്ഷിക്കുകയായിരുന്നു.
തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം
കൈവരിയോട് ചേർന്ന് പിന്നിലേക്ക് വീണ ബിനുവിന്റെ കാലിൽ പിടിച്ച ബാബുരാജ് താഴേ വീഴാതെ നോക്കി. തുടർന്നു മറ്റുള്ളവരെ സഹായത്തിനായി വിളിച്ചു. അപ്പോഴേക്കും ബാങ്കിൽ എത്തിയവരും ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും ഓടിയെത്തി ബിനുവിനെ പിടിച്ച് ഉയർത്തി വരാന്തയിൽ കിടത്തി.
ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രുഷ നൽകിയ ശേഷം മറ്റ് കുഴപ്പങ്ങളില്ലാത്തതിനാൽ ബിനുവിനെ വീട്ടിലേക്ക് അയച്ചു. എന്നാൽ സംഭവത്തിന് ശേഷം നാട്ടിലും സമൂഹമാധ്യമങ്ങളിലും ബാബുരാജാണ് താരം. ഒരാളുടെ ജീവൻ രക്ഷിക്കാൻ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ബാബുരാജും പറയുന്നു.
ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications