കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് കേരളം നടുക്കത്തോടെ കേട്ട വാര്‍ത്തയാണ് പെറ്റമ്മയെ മകന്‍ ക്രൂരമായി തല്ലിച്ചതച്ചു എന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വാര്‍ത്തയായത്. മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയത് സഹോദരിയാണ്. ഇവര്‍ ഗള്‍ഫിലുള്ള ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. അങ്ങനെയാണ് പുറംലോകം അറിഞ്ഞത്.

തിരുവനന്തപുരം വര്‍ക്കലയിലാണ് ഈ സംഭവം. റസാഖ് എന്ന വ്യക്തിയാണ് അമ്മയെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയും പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. ഈ വേളയില്‍ മാധ്യമപ്രവര്‍ത്തകള്‍ പ്രതിയുടെ പ്രതികരണം തേടി. പ്രതിയും അമ്മയും പറയുന്നത് ഇങ്ങനെ.....

റസാഖ് പറയുന്നത്

റസാഖ് പറയുന്നത്

ദേഷ്യം വന്നപ്പോള്‍ തല്ലിയതാണെന്നും മറ്റൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും റസാഖ് പറയുന്നു. പോലീസ് വാഹനത്തില്‍ വച്ചാണ് ഇയാള്‍ മാധ്യമങ്ങളോട് സംസാരിച്ചത്. കുറ്റബോധമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ചു. ഈ വേളയില്‍ കരയുകയും ചെയ്തു.

അമ്മ സ്റ്റേഷനിലെത്തി

അമ്മ സ്റ്റേഷനിലെത്തി

മകനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അമ്മ സ്റ്റേഷനിലെത്തി. മകനെ വിട്ടയക്കണമെന്നാണ് അമ്മ ആവശ്യപ്പെട്ടത്. എനിക്ക് അവനല്ലാതെ മറ്റാരുമില്ലെന്നും മദ്യലഹരിയില്‍ മര്‍ദ്ദിച്ചതാണെന്നും അമ്മ പറയുന്നു. തനിക്ക് മകനെതിരെ പരാതിയില്ലെന്നും അമ്മ പറഞ്ഞു.

അവന്‍ പാവമാണ്

അവന്‍ പാവമാണ്

ഡിസംബര്‍ 10നാണ് ഈ സംഭവം നടന്നത്. 26കാരനായ റസാഖ് ബസ്സില്‍ ക്ലീനര്‍ ജോലി ചെയ്യുകയാണ്. ഇയാള്‍ ഇടയ്ക്കിടെ മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിക്കാറുണ്ട് എന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ അമ്മ പറയുന്നത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം എന്നും മകന്‍ പാവമാണ് എന്നുമാണ്.

മകനും മകളും തമ്മില്‍

മകനും മകളും തമ്മില്‍

തന്നെ മര്‍ദ്ദിക്കരുതെന്ന് പറഞ്ഞ് അമ്മ നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. മകനെതിരെ പരാതിയില്ല. മദ്യപിക്കുമെങ്കിലും അവന്‍ പാവമാണ്. സംഭവം നടന്ന ദിവസം മകനും മകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് എന്നെയും തല്ലിയതെന്നും മകള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നുവെന്നും അമ്മ പറയുന്നു.

മകനെ വിട്ടുതരണം

മകനെ വിട്ടുതരണം

സംഭവം നടന്ന ഉടനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. പരാതിയില്ലെന്നാണ് അന്നും അമ്മ പറഞ്ഞത്. നാട്ടിലെ ചില യുവാക്കള്‍ വന്ന് മകനെ തല്ലി. ഞാന്‍ അവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഞങ്ങളുടെ കുടംബകാര്യമാണ് എന്ന് പറഞ്ഞ് യുവാക്കളെ അമ്മ പറഞ്ഞയച്ചു. മകനെതിരെ കേസെടുക്കരുതെന്നും വിട്ടുതരണമെന്നും അമ്മ പോലീസിനോട് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
തിരുവനന്തപുരം; അയിരൂരിൽ മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ;വനിതാ കമ്മിഷനും കേസെടുത്തു

കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍

English summary
Man says What is the reason to beaten Mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X