കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ സമരവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതില്‍ ക്ഷമ ചോദിച്ച് മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • By Sanoop Pc
Google Oneindia Malayalam News

തലശ്ശേരി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതില്‍ ക്ഷമ ചോദിച്ച് മുന്‍ ഡിവൈഎഫ്‌ഐ നേതാവ്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരിനഗരസഭ കൗണ്‍സിലറുയിരുന്ന സി ഒ ടി നസീറാണ് വെള്ളിയാഴ്ച വൈകുന്നേരം തലശ്ശേരി ഗസ്റ്റ് ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ട് ക്ഷമ ചോദിച്ചത്. കല്ലെറിയാന്‍ ഗൂഡാലോചന നടത്തിയ കേസിലെ എണ്‍പതാം പ്രതിയാണ് നസീര്‍.

കേരളത്തില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ടോ?
സോളാര്‍ സമരവുമായി ബന്ധപ്പെട്ട് 2013 സപ്തംബര്‍ 27നാണ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കുനേരെ അക്രമമുണ്ടായത്. കണ്ണൂര്‍ പോലീസ് ക്ലബ്ബിന്റെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ് നടന്നത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകരുകയും ഉമ്മന്‍ചാണ്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

dyfi

ഏറെ കാലമായി സിപിഎമ്മുമായി അകന്നു കഴിയുന്ന സിഒടി നസീറിനെ പലരീതിയിലും പീഡിപ്പിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തിയിരുന്നതായി പറയുന്നു. പാസ്പോര്‍ട്ട് പുതുക്കുന്ന അവസരത്തില്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസുള്‍പ്പെടെ ചൂണ്ടിക്കാട്ടി പാസ് പോര്‍ട്ട് അനുവദിക്കുത് എതിര്‍ത്തിരുന്നു. തുടര്‍ന്ന് നസീര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സിപിഎമ്മുമായി അകല്‍ചയിലായിരുന്ന നസീര്‍ ഇപ്പോള്‍ സിപിഎമ്മില്‍ അംഗമല്ല.
English summary
man seeks apology for throwing stone at former CM Oomen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X