കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടുകാരിയുമായി സൗഹൃദം... പിന്നെ നഗ്നസെല്‍ഫി, യുവാവിന് കിട്ടിയത് എട്ടിന്റെ പണി

പത്തനംതിട്ടയിലെ യുവാവിനാണ് വീടിനു പുറത്തിറങ്ങാന്‍ കഴിയാതായത്

  • By Sooraj
Google Oneindia Malayalam News

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച പെണ്‍സുഹൃത്തിന് സ്വന്തം നഗ്നസെല്‍ഫി അയച്ചുകൊടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പത്തനംതിട്ടയിലെ എരുമേലിക്കടുത്തുള്ള ഗ്രാമത്തിലെ യുവാവാണ് തന്റെ 'തനിനിറം' കാണിച്ചു കൊടുത്തതോടെ കുടുങ്ങിയത്.

ചിത്രം അയച്ചു

ചിത്രം അയച്ചു

ഫേസ്ബുക്ക് മെസഞ്ചറിലൂടെയാണ് യുവാവ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ യുവതിക്ക് അയച്ചുകൊടുത്തത്. ഇതിപ്പോള്‍ യുവാവിനു വരുത്തിവച്ച വിന ചെറുതല്ല.

പുറത്തിങ്ങാന്‍ കഴിയുന്നില്ല

പുറത്തിങ്ങാന്‍ കഴിയുന്നില്ല

യുവാവ് അയച്ചുകൊടുത്ത ചിത്രങ്ങള്‍ യുവതി നാട്ടിലുള്ള തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതോടെയാണ് യുവാവ് വെട്ടിലായത്.

നേരിട്ട് പരിചയമില്ല

നേരിട്ട് പരിചയമില്ല

നാട്ടുകാരിയാണെങ്കിലും യുവതിയുമായി യുവാവിന് നേരിട്ടു ബന്ധമില്ല. എന്നാല്‍ ഫേസ്ബുക്കിലൂടെയുള്ള ചാറ്റിലൂടെ ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.

യുവതി ആവശ്യപ്പെട്ടു?

യുവതി ആവശ്യപ്പെട്ടു?

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ഇരുവരും പരസ്പരം നിരവധി തവണ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. യുവതി തന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവ് അത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്നും സൂചനയുണ്ട്.

വ്യാജപേജ് ?

വ്യാജപേജ് ?

എന്നാല്‍ യുവതിയെന്ന പേരില്‍ യുവാവിനോട് ചാറ്റ് ചെയ്തത് മറ്റാരെങ്കിലുമാണോയെന്നും സംശയിക്കുന്നുണ്ട്. വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി സ്വന്തം സുഹൃത്തുക്കള്‍ തന്നെ നല്‍കിയ പണിയാണോയെന്നും സംശയമുയരുന്നുണ്ട്.

നാട്ടില്‍ വൈറല്‍

നാട്ടില്‍ വൈറല്‍

യുവാവിന്റെ നഗ്നചിത്രങ്ങള്‍ നാട്ടില്‍ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴി യുവതി അയച്ചുകൊടുത്ത ചിത്രങ്ങള്‍ നാട്ടിലെ മിക്കവരും കണ്ടു കഴിഞ്ഞു.

ചതിച്ചാശാനേ...

ചതിച്ചാശാനേ...

നാട്ടില്‍ തന്റെ നഗ്നചിത്രങ്ങള്‍ ചര്‍ച്ചാ വിഷയമായതോടെ മനോവിഷമത്തിലാണ് യുവാവ്. എന്താണ് സംഭവിച്ചതെന്ന് കൂട്ടുകാര്‍ ചോദിക്കുമ്പോള്‍ ചതിച്ചാശാനേയെന്ന മറുപടി മാത്രമേ യുവാവിനു നല്‍കാനുള്ളൂ.

English summary
Man send nude selfies to woman friend in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X