കണ്ണൂരിൽ ഗൃഹനാഥനെ വെടിവച്ചു കൊന്നു; പ്രതി പിടിയിൽ, കൊലയ്ക്ക് മുൻപ് ഭീഷണി സന്ദേശവും
കണ്ണൂരിൽ പണി പൂർത്തിയാകാത്ത വീട്ടിൽ ഗൃഹനാഥനെ വെടിവച്ചു കൊന്നു. പുനിയംകോട് സ്വദേശി കെകെ രാധാകൃഷ്ണനാണ് (51) മരിച്ചത് .സംഭവത്തിൽ കരാറുകാരൻ പെരുമ്പടവ് സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഗുഡ്സ് ഓട്ടോ ഡ്രൈവറാണ് മരിച്ച രാധാകൃഷ്ണൻ. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. നിർമാണ കരാറുകാരനായ സന്തോഷിന് തോക്ക് ലൈസൻസ് ഉണ്ടെന്നാണു വിവരം. വീടുനിർമാണ കരാറിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്.

കൊലയ്ക്ക് മുൻപ് സന്തോഷ് തന്റെ ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശം പങ്കുവെച്ചിട്ടുണ്ട്. തോക്കേന്തി നിൽക്കുന്നൊരു ചിത്രവും പങ്കുവെച്ചിരുന്നു. കൊലയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications