Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം, വെടി വച്ചത് മാവോയിസ്റ്റുകളോ?

അഗളി: അഗളിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം മാവോയിസ്റ്റുകളിലേയ്ക്ക്. മുക്കാലി ചേലക്കാട് ചീരത്തോലിപ്പാറ വീട്ടില്‍ ബെന്നി (32) വെയിയേറ്റ് മരിച്ച സംഭവത്തില്‍ ആണ് അന്വേഷണം മാവോയിസ്റ്റുകളിലേയ്ക്ക് നീങ്ങുന്നത്. വ്യാഴാഴ്ച രാത്രിയാണ് ബെന്നി വെടിയേറ്റ് മരിച്ചത്.

സുഹൃത്തിനൊപ്പം ഭവാനിപ്പുഴയില്‍ വലകെട്ടി മീന്‍പിടിയ്ക്കാന്‍ പോയതായിരുന്നു ബെന്നി. ഈ സമയം ടോര്‍ച്ച് വെളിച്ചം കണ്ട് അതിനെ പിന്തുടര്‍ന്നപ്പോള്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി. വലത് തുടയ്ക്ക് പിറക് ഭാഗത്താണ് വെടിയേറ്റത് . സുഹൃത്ത് എത്തുമ്പോഴേയ്ക്കും ബെന്നി രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.

maoists

രക്തം വാര്‍ന്നാണ് ബെന്നി മരിച്ചത്. വെടിയുതിര്‍ത്തവര്‍ക്ക് കൊല്ലാന്‍ ഉദ്ദേശമില്ലാിരുന്നുവെന്നും അതിനാലാണ് അരയ്ക്ക് താഴേയ്ക്ക് വെടിയുതിര്‍ത്തതെന്നും കരുതുന്നു. വളരെ അടുത്ത് നിന്നാണ് വെടിവച്ചത്. കഞ്ചാവ് കര്‍ഷകര്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നും പറയപ്പെടുന്നു . സാങ്കേതിക മികവുള്ള തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നതെന്നും അതിനാല്‍ തന്നെ മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു . യൂണിഫോം ധരിച്ചവരാണ് വെടിവച്ചതെന്ന് ബെന്നി പറഞ്ഞതായി സുഹൃത്ത് പൊലീസിന് മൊഴി നല്‍കി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+