യുവാവ് വെടിയേറ്റുമരിച്ചു:ആശുപത്രിയിലെത്തിച്ചവര്‍ ഓടി രക്ഷപ്പെട്ടു! സംഭവത്തിന് പിന്നില്‍ ദുരൂഹത!!

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാസിനാണ് (21) മരിച്ചത്. മാനത്തുമംഗലം സ്വദേശിയാണ് മരിച്ച മാസിന്‍. എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിന്‍റെ പിറകിലാണ് വെടിയേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊക്കിനെ വെടിവെയ്ക്കുന്നതിനിടെ വെടിയേറ്റുവെന്നായിരുന്നു ഇവരില്‍ നിന്ന് ലഭിച്ച വിവരമെന്നാണ് സൂചന. ഇരുവരും മാസിന്‍റെ സുഹൃത്തുക്കളാണ്.

കഴുത്തിന് വെടിയേറ്റ യുവാവിനെ ചോരയില്‍ക്കുളിച്ച നിലയില്‍ ഞായറാഴ്ച വൈകിട്ടാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ച് വിവരമില്ല. ബൈക്കില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ പിന്നീട് ഇരുവരും ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രിലെത്തുന്നതിന് മുമ്പുതന്നെ യുവാവ് മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരം.

shooting-08

സംഭവത്തില്‍ കേസെടുത്ത പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം കൂടെയുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

English summary
Paramedical student shot dead in Perinthalmanna. Police started investigation on the same incident.
Please Wait while comments are loading...