ഗള്‍ഫുകാരന്റെ ഭാര്യയോട് പോലീസുകാരന് മോഹം...!! ഭര്‍ത്താവ് നാട്ടിൽ തിരിച്ചെത്തിയപ്പോള്‍..!!

  • By: അനാമിക
Subscribe to Oneindia Malayalam

വൈക്കം: വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍ക്ക് നാട്ടില്‍ പൂവാലശല്യം കുറച്ച് കൂടുതലാവും. വൈക്കത്ത് അത്തരമൊരു പൂവാലന് കണക്കിന് പണി കിട്ടി. ഈ പൂവാലന്‍ പക്ഷേ ചില്ലറക്കാരനല്ല. പോലീസാണ്. 

Read Also: സൗദിയില്‍ നിന്നും മലയാളികള്‍ മടങ്ങേണ്ടി വരും..!! ഇനി സര്‍ക്കാര്‍ ജോലിയും ചെയ്യാനാവില്ല..!!

Read Also: ഇനി സൗജന്യ എടിഎം ഇടപാടില്ല..!! സ്വന്തം പണം പിന്‍വലിക്കാന്‍ ബാങ്കിന് കൂലി കൊടുക്കണം..!!

പൂവാലൻ പോലീസ്

പൂവാലന്മാരെ പൊക്കാന്‍ നടക്കുന്ന പോലീസിന് തന്നെ പൂവാലന്റെ സ്വഭാവമാണ് എങ്കില്‍ പിന്നെ എന്തുചെയ്യാനാണ്. വൈക്കത്തുള്ള യുവതിക്കാണ് പോലീസുകാരന്റെ നിരന്തര ശല്യം നേരിടേണ്ടി വന്നത്.

ഫോണിൽ നിരന്തരം ശല്യം

ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനാല്‍ യുവതി പുളിംചുവട്ടിലെ വാടകവീട്ടില്‍ താമസിക്കുകയാണ്. മറവന്‍ തുരുത്ത് സ്വദേശിയായ പോലീസുകാരന്‍ വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുക പതിവായിരുന്നു.

ഭർത്താവ് നാട്ടിലെത്തിയപ്പോൾ

യുവതിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് ഒരു മാസത്തെ അവധിക്ക് വന്നത്. അതിനിടെ ഭാര്യയുടെ ഫോണിലേക്ക് നിരന്തരം ഫോണ്‍വിളികള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. കാര്യം അന്വേഷിച്ചപ്പോഴാണ് പോലീസുകാരനാണ് വില്ലനെന്ന് മനസ്സിലായത്.

വാക്കേറ്റവും കത്തിക്കുത്തും

തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ഭാര്യയേയും കൂട്ടി മറവന്‍ തുരുത്തിലുള്ള പോലീസുകാരന്റെ വീട്ടിലെത്തി. ഇവിടെ വെച്ച് ഇരുവരും തമ്മില്‍ വന്‍ വാക്കേറ്റമുണ്ടായി. തുര്‍ന്നുണ്ടായ കയ്യേറ്റം അവസാനിച്ചത് കത്തിക്കുത്തിലുമാണ്.

അന്വേഷണം ആരംഭിച്ചു

പരുക്കേറ്റ പോലീസുകാരന്‍ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പോലീസുകാരനെതിരെ യുവാവും ഭാര്യയും പോലീസില്‍ പരാതി നല്‍കി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.

English summary
Man in Vaikkom stabbed police official for disturbing his wife
Please Wait while comments are loading...