മദ്യലഹരിയില്‍ ഉറങ്ങിയ മകനെ അച്ഛന്‍ കുത്തി കൊന്നു
കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. പുത്തൂര്‍ ആറ്റുവശ്ശേരി സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. രതീഷും പിതാവും തമ്മില്‍ ഏറെ നാളായി കലഹത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് രതീഷിന്റെ പിതാവ് ഗോപിനാഥന്‍ പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ സമയം മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്നു രതീഷ്. കൊലപാതകത്തിന് ശേഷം ഏറെ വൈകി ഗോപിനാഥന്‍ പിള്ള തന്നെയാണ് രതീഷ് കുത്തേറ്റ് കിടക്കുന്നുവെന്ന് അയല്‍ക്കാരെ അറിയിച്ചത്.

തുടര്‍ന്ന് രതീഷിന്റെ മൂത്ത സഹോദരന്‍ രാജേഷ് എത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജേഷ് കഴിഞ്ഞ ദിവസം തന്നെയും ഭാര്യയെയും കൈയ്യേറ്റം ചെയ്തുവെന്ന് ഗോപിനാഥന്‍ പിള്ള പൊലീസിനോട് പറഞ്ഞു. ഇതിനെത്തുടര്‍ന്നുള്ള പ്രതികാരമായാണ് രാജേഷിനെ കുത്തിയതെന്നും പ്രതി പറഞ്ഞു. കഴുത്തിലും സമീപത്തുമായി ഏഴിലധികം ആഴത്തിലുള്ള മുറിവുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.












Click it and Unblock the Notifications