പീഡനശ്രമം എതിര്‍ത്തു: അക്രമികള്‍ പകതീര്‍ത്തത് കുഞ്ഞിനെ വെട്ടിപ്പരിക്കേൽപ്പിച്ച്, സംഭവം മലപ്പുറത്ത്!
മഞ്ചേരി: പീഡനശ്രമത്തെ പ്രതിരോധിച്ച യുവതിയുടെ കുഞ്ഞിനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. തെരുവില്‍ താമസിക്കുന്ന യുവതിയും മകളുമാണ് യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിന് പിന്നിൽ അയൂബ് എന്ന യുവാവാണെന്ന് ചൂണ്ടിക്കാണിച്ച് യുവതി പോലീസിനെ സമീപിച്ചെങ്കിലും പോലീസ് കേസെടുക്കാൻ തയ്യറായായിട്ടില്ല. ചൊവ്വാഴ്ചയാണ് സംഭവം.
മഞ്ചേരിയിലെ ഐജിബിടി ബസ് സ്റ്റാന്‍ഡിൽ കഴിയുന്ന ഒമ്പത് വയസ്സ് പ്രായമുള്ള കുഞ്ഞിനാണ് വെട്ടേറ്റത്. തങ്ങളെ സ്ഥിരം ശല്യം ചെയ്യാറുള്ള അയുബാണ് കുഞ്ഞിനെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് കുഞ്ഞിന്റെ അമ്മയും ദൃക്സാക്ഷികളും ചൂണ്ടിക്കാണിക്കുന്നത്. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സഹോദരനും താനും ചേർന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനിടെ അക്രമി കത്തിയെടുത്ത് കുഞ്ഞിനെ വെട്ടുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോർട്ടുകൾ. കാലിന് പരിക്കേറ്റ കുഞ്ഞിന്റെ കാലിന് മൂന്ന് തുന്നുണ്ടെന്നും മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം കുഞ്ഞ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പോലീസ് അക്രമിയെ അറസ്റ്റ് ചെയ്യാൻ തയ്യറായില്ലെന്നാണ് യുവതിയുടെ ഭർത്താവ് ചൂണ്ടിക്കാണിക്കുന്നത്. അക്രമിയായ അയൂബ് യുവതിയെ പലതവണ ശല്യം ചെയ്തിരുന്നതായും ദൃക്സാക്ഷികള്‍ ചൂണ്ടിക്കാണിക്കുന്നു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications