ഷട്ടര്‍ തുറന്ന് ബാങ്കില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചില്ല, പക്ഷേ
എറണാകുളം: ആലുവയില്‍ ബാങ്കിന്റെ ഷട്ടര്‍ തുറന്ന് അകത്തു കടന്നയാളുടെ ലക്ഷ്യം മോഷണമല്ലെന്നു നിഗമനം. ആലുവ ബൈപ്പാസിലെ എസ്ബിടി ശാഖയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ സംഭവം നടന്നത്. ഏതോ രേഖകള്‍ തിരിയുക മാത്രമാണ് ബാങ്കില്‍ കയറിയ ഏകദേശം 40 വയസ് തോന്നിയ്ക്കുന്നയാള്‍ ചെയ്തത്. ഇയാളുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
മൂക്കാല്‍ മണിയ്ക്കൂറോളമാണ് യുവാവ് ബാങ്കിനുള്ളില്‍ തങ്ങിയത്. മേശകളും ചില ഫയലുകളും പരിശോധിച്ച ഇയാള്‍ പണം സൂക്ഷിച്ചിരിയ്ക്കുന്ന ലോക്കറിന്റെ ഭാഗത്തേയ്ക്ക് പോയിട്ടേയില്ല.

ഷട്ടര്‍ തകര്‍ത്ത് മോഷണത്തിന്റെ പ്രതീതി ഉണ്ടാക്കിയെങ്കിലും ആകെ 200 രൂപ മാത്രമാണ് നഷ്മായത്. ക്യാമറയടക്കമുളള സംവിധാനങ്ങള്‍ ബാങ്കില്‍ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും വകവയ്ക്കാത്ത തരത്തിലായിരുന്നു കള്ളന്റെ പെരുമാറ്റം. എന്തു രേഖകളാണ് ഇയാള്‍ തിരഞ്ഞതെന്നാണ് ബാങ്ക് ജീവനക്കാരും പൊലീസും പരിശോധിയ്ക്കുന്നത്.












Click it and Unblock the Notifications