അന്യ സംസ്ഥാനത്തൊഴിലാളി ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ മരിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹത?
കൊച്ചി: ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ ഇതര സംസ്ഥാനത്തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ അസിസ്റ്റ് കമ്മീഷണറുടെ ഓഫീന്റെ മേല്‍ക്കൂരയിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ സമയം ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഓഫീസില്‍ പോലിസുകാര്‍ ഇരിക്കുന്ന മേല്‍ക്കൂരയുടെ സീലിങ് തകര്‍ത്ത് കാലുകള്‍ പുറത്തേക്ക് ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, രാത്രിയോടെ അസിസ്റ്റന്റെ കമ്മീഷറുടെ ഓഫീസ് അടയ്ക്കും. ഇതോടെ താഴെത്തെ നിലയില്‍ മാത്രമേ പോലീസ് ഉണ്ടാവാറുള്ളു. ഓഫീസിന് പുറകില്‍ പഴയ വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനിടുത്ത് ഓഫീസിലേക്ക് കയറാനുപയോഗിച്ച രീതിയില്‍ ഒരു ഗോവണി കണ്ടെത്തിയിട്ടുണ്ട്.

ഈ ഗോവണിയിലൂടെ മരം വഴി കമ്മീഷണര്‍ ഓഫീസിന്റെ മേല്‍ക്കൂരയില്‍ എത്തിയ ഇയാള്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. രാത്രി കാല്‍പെരുമാറ്റം കേട്ട പറാവുകാരന്‍ പുറത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. രാവിലെ പരേഡ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരനാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച യുവാവിന്റെ ഷൂസ് ഓഫീസില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആര്‍ഡിഒ, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ആളെ തിരിച്ചറിയാനായില്ല, എന്നാല്‍ ഇയാള്‍ തൂങ്ങി മരണത്തിന് പോലീസ് സ്‌റ്റേഷന്‍ തിരഞ്ഞെടുത്തതിന്റെ കാര്യം വ്യക്തമല്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചു വരികയാണ്.












Click it and Unblock the Notifications