Get Updates
Get notified of breaking news, exclusive insights, and must-see stories!

വരന്‍റെ അമ്മയുടെ ബാഗ് മോഷ്ടിച്ച കല്യാണ കള്ളന്‍, ആദ്യത്തെ മോഷണം പാളിയപ്പോള്‍ കരച്ചില്‍

കോഴിക്കോട്: വിവാഹ സത്ക്കാരത്തിനിടെ വരന്റെ അമ്മയുടെ ബാഗ് മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. ജീവിതത്തില്‍ ആദ്യമായാണ് താന്‍ ഒരു മോഷണം നടത്തുന്നതെന്ന് കള്ളന്‍ പൊലീസിനോട് കരഞ്ഞ് പറഞ്ഞു. ഏഴര പവന്റെ ആഭരണങ്ങളും ഇരുപതിനായിരം രൂപയും അടങ്ങിയ ബാഗാണ് തട്ടിയെടുത്തത്.

കോഴിക്കോട് പെരുമുഖം സ്വദേശി ബ്രിജീഷാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറയത്തില്‍ വിവാഹ സത്ക്കാരം നടക്കുന്നതിനിടെയാണ് വരന്റെ അമ്മയുടെ ബാഗ് മോഷ്ടിച്ചത്. നവദമ്പതികള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ വരന്റെ അമ്മയുടെ ബാഗ് തൊട്ടടുത്ത കസേരയില്‍ വച്ചിരുന്നു.

Kozhikkode

ഫോട്ടോയെടുത്ത് ഒരു മിനിറ്റ് കഴിഞ്ഞ് നോക്കുമ്പോഴേയ്ക്കും ബാഗ് കാണാനില്ല. ആഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് മോഷ്ടിയ്ക്കപ്പെട്ടത്. വിവാഹ വിരുന്ന് പകര്‍ത്തിയ ക്യാമറ ദൃശ്യങ്ങള്‍ വധൂവരന്‍മാരുടെ ബന്ധുക്കള്‍ ഒന്നിച്ചിരുന്ന് കണ്ടപ്പോഴാണ് അപരിചിതനെ ശ്രദ്ധിച്ചത്. നവദമ്പതികള്‍ക്കൊപ്പം മാതാപിതാക്കള്‍ ഫോട്ടോയെടുക്കുമ്പോള്‍ ഈ അപരിചിതനും തൊട്ടടുത്ത് നിന്നിരുന്നു.

അപരിചിതന്റെ ചിത്രം കോഴിക്കോട് കമ്മത്ത് ലൈനിലെ സ്വര്‍ണ വ്യാപാരികള്‍ക്ക് കൈമാറി. സ്വര്‍ണം വില്‍ക്കാന്‍ വന്നപ്പോള്‍ ഉടനെ വ്യാപാരികള്‍ പൊലീസിനെ വിവരം അറിയിച്ചു. അങ്ങനെയാണ് ബാഗ് കള്ളന്‍കുടുങ്ങിയത്. ആദ്യമായാണ് മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു. മോഷ്ടിച്ചതില്‍ വളരെ ചെറിയ തുക മാത്രമേ ഇയാള്‍ ചെലവഴിച്ചിട്ടുള്ളൂ. സ്വര്‍ണവും പണവും പൊലീസ് കണ്ടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+