Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓൺലൈൻ പെൺവാണിഭവീരൻ പിടിയിൽ: അറസ്റ്റ് ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍!

തി​രു​വ​ന​ന്ത​പു​രം: ഓൺ​ലൈൻ പെൺ​വാ​ണി​ഭ​ക്കേ​സിൽ കേസിലെ പ്രതി അറസ്റ്റില്‍. ര​ണ്ട് വർ​ഷ​മാ​യി ഒ​ളി​വിൽ ക​ഴി​ഞ്ഞി​രു​ന്ന പ്രതി തി​രു​മല സ്വ​ദേ​ശി പ്ര​ദീ​പ് കു​മാ​റി​നെ​യ തി​രു​സൈ​ബർ ക്രൈം സിഐ സ​ജാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പേ​രൂർ​ക്കട ഭാ​ഗ​ത്തെ ഒ​രു ഫ്ളാ​റ്റിൽ യു​വ​തി​ക​ളു​മാ​യി എ​ത്തിയ ഇ​യാൾ ആ​ഹാ​രം വാ​ങ്ങാ​നാ​യി ഫ്ളാ​റ്റിൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​മ്പോൾ സം​ശ​യം തോ​ന്നിയ ചി​ലർ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ന്തി​കേ​ട് മ​ണ​ത്ത യു​വ​തി​കൾ പൊ​ലീ​സെ​ത്തും മു​മ്പേ ഫ്ലാ​റ്റിൽ നി​ന്ന് ക​ട​ന്നു. ഹോ​ട്ട​ലിൽ നി​ന്ന് ആ​ഹാ​ര​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ദീ​പ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത് എന്ന് പൊലീസ് പറ‌ഞ്ഞു.

2015 സെപ്തംബറിൽ ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെക്സ് റാക്കറ്റ് സംഘത്തിനെതിരെ നടത്തിയ ഓപ്പറേഷൻ ബിഗ് ഡാഡിയിൽ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത (ക്രൈംനമ്പർ29/15) കേസിലെ പതിനഞ്ചാം പ്രതിയായിരുന്നു പ്രദീപ് കുമാർ. സംസ്ഥാനത്ത് നിരവധി പെൺവാണിഭക്കേസുകളിൽ പ്രതിയായ ജോഷിയുടെ സംഘത്തിലെ അംഗമാണ് പ്രദീപ്. ചുംബന സമരനായകൻ പശുപാലനും ഭാര്യ ബിക്കിനി മോഡൽ രശ്മി നായരുമുൾപ്പെട്ട ഓൺലൈൻ പെൺവാണിഭ സംഘത്തിന് ബംഗളുരുവിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുകൊടുത്ത കേസിലാണ് പ്രദീപിനെ പ്രതിചേർത്തത്.

pradeepkumar

കേരളത്തിനകത്തും പുറത്തും നിന്ന് പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ഇയാൾ പെൺവാണിഭ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസിൽ ജോഷിയും മകൻ ജോയ്സുമുൾപ്പെടെ പതിനഞ്ച് പ്രതികളെയാണ് ക്രൈംബ്രാഞ്ച് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. ഇവരുടെ അറസ്റ്റോടെ ഒളിവിൽ പോയ പ്രദീപ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിഞ്ഞ് പെൺവാണിഭം നടത്തിവരികയായിരുന്നു. ബഹ്റിനിലേക്ക് സ്ത്രീകളെ കടത്തിയ ആലുവ സ്വദേശി മുജീബാണ് ഓൺ ലൈൻ പെൺവാണിഭക്കേസിൽ ഇനി പിടിയിലാകാനുള്ള ഏക പ്രതി. കേസിലെ മറ്റ് പ്രതികളെല്ലാം മാസങ്ങൾക്ക് മുമ്പ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

ഫേസ് ബുക്കുമുൾപ്പെടെ നവമാദ്ധ്യമങ്ങളിലൂടെ ഇവരുമായി ബന്ധപ്പെട്ട് വീണ്ടും പെൺവാണിഭം കൊഴുപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദീപ്കുമാർ പൊലീസിന്റെ വലയിലായത്. ഓൺലൈൻ കേസിൽ അന്വേഷണം അവസാനിച്ചെന്ന് കരുതിയ ഇയാൾ കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനത്ത് കുറവൻകോണം, വഴുതയ്ക്കാട്, വെള്ളയമ്പലം എന്നിവിടങ്ങളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവരികയായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

സൈബർ ക്രൈം സി ഐ സജാദിന്റെ നേതൃത്വത്തിൽ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഓൺ​ലൈൻ കേ​സിൽ മു​മ്പ് അ​റ​സ്റ്റി​ലായ ഉ​ണ്ണി​കൃ​ഷ്ണൻ, ഷ​ജീർ​ഖാൻ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാൾ ഇ​പ്പോ​ഴും ത​ല​സ്ഥാ​ന​ത്ത് പെൺ​വാ​ണി​ഭം ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഫ്ളാ​റ്റു​കൾ വാ​ട​ക​യ്ക്കെ​ടു​ത്ത​ശേ​ഷം ഓൺ​ലൈൻ വ​ഴി ത​ങ്ങ​ളു​ടെ ഗ്രൂ​പ്പു​ക​ളിൽ സ്ത്രീ​ക​ളെ ആ​വ​ശ്യ​പ്പെ​ട്ടെ​ത്തു​ന്ന​വ​രിൽ നി​ന്ന് വൻ തുക വാ​ങ്ങി ഇ​വി​ടെ എ​ത്തി​ച്ചു​കൊ​ടു​ക്കും. പ്ര​ദീ​പ്കു​മാ​റിൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തിൽ ന​ഗ​ര​ത്തി​ന്റെ വി​വിധ ഭാ​ഗ​ങ്ങ​ളി​ലെ പെൺ​വാ​ണിഭ സം​ഘ​ങ്ങ​ളി​ലേ​ക്ക് പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​ച്ചി​ട്ടു​ണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+