കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സമരം: ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപം ബിജെപി സമരപ്പന്തിലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയയാള്‍ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശബരിമല സ്ത്രീപ്രവേശനത്തില്‍ സമരം നടത്തുന്ന ബിജെപി നേതാവ് സികെ പത്മനാഭന്റെ സമരപ്പന്തലിന് തൊട്ടുമുമ്പിലായിരുന്നു സംഭവം.

1

പുലര്‍ച്ചെ രണ്ട് മണിയോടെ സമരപ്പന്തലിന്റെ എതിര്‍ ഭാഗത്തെ റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച് ഇയാള്‍ സമരപ്പന്തലിന് നേരെ ഓടിയെത്തുകയായിരുന്നു. പോലീസും ബിജെപി പ്രവര്‍ത്തകരും വളരെ കഷ്ടപ്പെട്ട് തീയണച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് കുടിക്കാന്‍ വെച്ചിരുന്ന വെള്ളം ഉപയോഗിച്ചാണ് തീ കെടുത്തിയത്. തീ കത്തുന്ന സമയത്തും ശരണം വിളിച്ച് കൊണ്ടായിരുന്നു ഓടികൊണ്ടിരുന്നത്. ഇയാള്‍ ബിജെപി അനുഭാവി തന്നെയാണെന്ന് പോലീസ് പറഞ്ഞു.

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാവും, സിന്ധ്യക്ക് ഉപമുഖ്യമന്ത്രി പദം... രാഹുല്‍ തീരുമാനിച്ചുമധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാവും, സിന്ധ്യക്ക് ഉപമുഖ്യമന്ത്രി പദം... രാഹുല്‍ തീരുമാനിച്ചു

ഖത്തര്‍ രക്ഷപ്പെട്ടു; തക്ക സമയം അമീറിന്റെ ഉചിതമായ തീരുമാനം!! ഒപെകിനെ കൈവിട്ടത് ആശ്വാസംഖത്തര്‍ രക്ഷപ്പെട്ടു; തക്ക സമയം അമീറിന്റെ ഉചിതമായ തീരുമാനം!! ഒപെകിനെ കൈവിട്ടത് ആശ്വാസം

English summary
man tried suicide in front of bjp protest centre died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X