കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന്റെ വില്ലന് മറ്റൊരു 'വില്ലന്‍'... പോലീസ് പൊക്കി, ലാലേട്ടന്‍ ഇടപെട്ടു, പിന്നെ നടന്നത്...

തിയേറ്ററില്‍ സിനിമ പകര്‍ത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
'ആ വില്ലനോട് ' ലാലേട്ടന്‍ ക്ഷമിച്ചു | Oneindia Malayalam

തിരുവനന്തപുരം: വെള്ളിയാഴ്ച റിലീസായ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ വില്ലന്‍ സിനിമയിലെ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമം. കണ്ണൂരിലെ ഒരു തിയേറ്ററിലാണ് സംഭവം നടന്നത്. കേരളത്തിലടക്കം ആയിരത്തിലധികം തിയേറ്ററുകളിലാണ് വില്ലന്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്.

മൊബൈലില്‍ പകര്‍ത്തി

മൊബൈലില്‍ പകര്‍ത്തി

കണ്ണൂരിലെ സവിത തിയേറ്ററില്‍ രാവിലെ എട്ടു മണിക്കു നടന്ന വില്ലന്റെ ഫാന്‍സ് ഷോയ്ക്കിടെയാണ് ഒരു വിരുതന്‍ ഫോണില്‍ സിനിമയിലെ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

ശ്രദ്ധയില്‍പ്പെട്ടു

ശ്രദ്ധയില്‍പ്പെട്ടു

സിനിമയിലെ രംഗങ്ങള്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തുന്നതായി വിതരണക്കാരുടെ പ്രതിനിധിയാണ് കണ്ടെത്തിയത്. ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സിനിമയ്ക്കു തന്നെ വില്ലന്‍

സിനിമയ്ക്കു തന്നെ വില്ലന്‍

സിനിമയ്ക്കു തന്നെ വില്ലനാവാന്‍ ശ്രമിച്ച ആളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മലയോര മേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്നെത്തിയ 33 കാരനായ ഇയാള്‍ വര്‍ക് ഷോപ്പ് ജീവനക്കാരനാണെന്നാണ് സൂചന.

പകര്‍ത്തിയത് ആക്ഷന്‍ രംഗങ്ങള്‍

പകര്‍ത്തിയത് ആക്ഷന്‍ രംഗങ്ങള്‍

സിനിമയിലെ ആക്ഷന്‍ രംഗങ്ങളാണ് ഇയാള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

വ്യാജ പകര്‍പ്പ് ഉണ്ടാക്കാനല്ല?

വ്യാജ പകര്‍പ്പ് ഉണ്ടാക്കാനല്ല?

ആവേശം മൂത്ത് യുവാവ് ചെയ്തു പോയതാവാം ഇതെന്നും വ്യാജ പകര്‍പ്പ് ഉണ്ടാക്കുകയല്ല
ലക്ഷ്യമെന്നും ഇതോടെ പോലീസിന് സംശയം തോന്നി. ചോദ്യം ചെയ്യലില്‍ താന്‍ മോഹന്‍ ലാലിന്റെ കടുത്ത ആരാധകനാണെന്നും എല്ലാ സിനിമകളും ആദ്യദിനം ആദ്യഷോ തന്നെ കാണാറുണ്ടെന്നും ഇയാള്‍ പറഞ്ഞു.

 ലാലേട്ടന്‍ ക്ഷമിച്ചു, അയാള്‍ രക്ഷപ്പെട്ടു

ലാലേട്ടന്‍ ക്ഷമിച്ചു, അയാള്‍ രക്ഷപ്പെട്ടു

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പോലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്. ടൗണ്‍ പോലീസ് സിനിമയുടെ സംവിധായകനായ ബി ഉണ്ണികൃഷ്ണനെ തുടര്‍ന്നു ഫോണില്‍ വിളിച്ചു. മോഹന്‍ ലാലിനോടും നിര്‍മാതാവിനോടും ചോദിച്ച ശേഷം മറുപടി പറയാമെന്നാണ് ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ഒടുവില്‍ തങ്ങള്‍ക്കു പരാതിയിലെന്ന് ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ കേസെടുക്കാതെ ദൃശ്യം പകര്‍ത്തിയയാളെ വിട്ടയക്കുകയും ചെയ്തു.

English summary
Man tried to capture malayalam movie Villain in mobile arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X