ആശുപത്രിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് പിടിയില്‍, സംഭവം തിരൂരില്‍

  • Posted By: Desk
Subscribe to Oneindia Malayalam

തിരൂര്‍: നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു യുവാവ് പിടിയില്‍. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ അതിക്രമിച്ചു കയറി നഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു കൂട്ടായി കോതപ്പറമ്പ് സ്വദേശിയായ ഹൈദുവിന്റെ പുരയ്ക്കല്‍ മന്‍സൂറിനെയാണ് (22) പോലീസ് പിടികൂടിയത്.

നിവിന്‍ പോളി നായികയ്ക്ക് നേരിട്ടത്... ഒരു വര്‍ഷമായി പിന്തുടര്‍ന്നു, ലക്ഷ്യം ഒന്നുമാത്രം, പിടിയില്‍

ഐഎഎസ് പരീക്ഷ: ബ്ലൂടൂത്ത് വഴി ഭാര്യയുടെ സഹായം... മലയാളി ഐപിഎസ് ഓഫീസര്‍ പിടിയില്‍

1

ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. കൂട്ടായി ഫിഷറീസ് ഹെല്‍ത്ത് സെന്ററില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പോലീസ് പ്രതി ചേര്‍ത്തതിനു പിറകെ ഇയാള്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു.

2

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവ നഴ്‌സസ് അസോസിയേഷന്‍ തിരൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അറസ്റ്റ് ചെയ്ത മന്‍സൂറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

English summary
Man tried to molest nurse from hospital arrested in tirur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്