ബലമായി ചുംബിക്കാന്‍ ശ്രമിച്ചയാളോട് വീട്ടമ്മ ചെയ്തത്!! മുറിച്ചെടുത്തു!! സംഭവം കൊച്ചിയില്‍...
എറണാകുളത്താണ് സംഭവം നടന്നത്
കൊച്ചി: വീട്ടമ്മയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചുമുറിച്ചു. എറണാകുളം വൈപ്പിനിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. അയല്‍ക്കാരനായ യുവാവിനാണ് നാവിന്റെ ഒരു ഭാഗം നഷ്ടമായത്. ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ പോകവെയാണ് യുവാവ് വീട്ടമ്മയെ ആക്രമിച്ചത്. പിന്നില്‍ നിന്ന് കടന്നു പിടിച്ച ഇയാള്‍ വീട്ടമ്മയെ ബലമായി ചുംബിക്കുകയായിരുന്നു.

പിന്നില്‍ നിന്നു കടന്നുപിടിച്ചതിനാല്‍ പെട്ടെന്ന് ആരാണെന്ന് തിരിച്ചറിയാന്‍ വീട്ടമ്മയ്ക്ക് സാധിച്ചില്ല. എന്നാല്‍ എതിരാളിയുടെ നാക്ക് വീട്ടമ്മ കടിച്ചുമുറിക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിവസം മുറിച്ചെടുത്ത നാവിന്റെ ഭാഗവുമായെത്തി വീട്ടമ്മ ഞായറയ്ക്കല്‍ പോലീസില്‍ പരാതി നല്കി.

എന്നാല്‍ ആക്രമിച്ചയാള്‍ ആരാണെന്ന് വീട്ടമ്മയ്ക്ക് അറിയാതിരുന്നത് പോലീസിനു തിരിച്ചടിയായി. നാവ് മുറിഞ്ഞ് ചികില്‍സ തേടിയവരുടെ വിവരം പോലീസ് ശേഖരിച്ചതോടെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നു ലഭിച്ച മേല്‍വിലാസം തപ്പിയെടുത്താണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. യുവാവിെന്റെ പരാക്രമം സ്വന്തം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. താന്‍ പാലക്കാട് പോവുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ ചികില്‍സ തേടി ആശുപത്രിയില്‍ പോയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications