Get Updates
Get notified of breaking news, exclusive insights, and must-see stories!

മരത്തിന്റെ 40 അടി ഉയരത്തില്‍ കയറി ആത്മഹത്യ ഭീഷണി; തൊടുപുഴയില്‍ നടന്ന സംഭവത്തിന് പിന്നില്‍...

തേക്ക് മരത്തിന്റഎ 40 അടിയോളം ഉയരത്തിലെത്തി മരത്തില്‍ സാരി ഉപയോഗിച്ച് കുരുക്കിട്ട് കൈയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയും സിഗരറ്റ് ലൈറ്ററും കൈയ്യില്‍ പിടിച്ചാണ് ഭീഷണിപ്പെടുത്തിയത്.

തൊടുപുഴ: ഭാര്യക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ആത്മഹത്യ ഭീഷണി. തഴാനിയില്‍ സന്തോഷാണ് മരത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. തേക്ക് മരത്തിന്റഎ 40 അടിയോളം ഉയരത്തിലെത്തി മരത്തില്‍ സാരി ഉപയോഗിച്ച് കുരുക്കിട്ട് കൈയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയും സിഗരറ്റ് ലൈറ്ററും കൈയ്യില്‍ പിടിച്ചാണ് ഭീഷണിപ്പെടുത്തിയത്.

ഇരു കുടുംബങ്ങളും മലങ്കര ഫാക്ടറിയുടെ പാടിയില്‍ അടുത്തടുത്ത മുറികളിലാണ് താമസിക്കുന്നത്. അയല്‍ വാസികള്‍ തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തങ്ങളില്‍ ആരെയെങ്കിലും മാറ്റി താമസിപ്പിക്കണമെന്ന് ഫാക്ടറി അധികൃതരോട് സന്തോഷ് പറഞ്ഞിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല.

Suicide

ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെ ഭാര്യയ്‌ക്കെതിരെ കേസുകൊടുത്ത അയല്‍വാസിക്കെതിരെ പ്രതിഷഏദവുമായി സന്തോഷ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂറിലേറെ ഇയാള്‍ മരത്തിന്റെ മുകളില്‍ ഇരിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് തൊടുപുഴ തഹസില്‍ദാര്‍ സോമനാഥന്‍ നായര്‍, മുട്ടം എസ്‌ഐ ഷൈന്‍, കാഞ്ഞാര്‍ എസ്‌ഐ മാത്യു ജോര്‍ജ്ജ് എന്നിവര്‍ എത്തി. തുടര്‍ന്ന് അയല്‍വാസി കൊടുത്ത കേസ് പിന്‍വലിക്കാമെന്ന്പറഞ്ഞ് അനുനയിപ്പിച്ചാണ് സന്തോഷിനെ താഴെ ഇറക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+