Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മോഷണശ്രമം പാളി, കിട്ടിയത് എട്ടിന്റെ പണി കണ്ടു നോക്കൂ..

കാസര്‍ക്കോട്: മോഷണത്തിന് എത്തിയ സി പിഐഎം ബ്രാഞ്ച് സെക്രട്ടറി സിസിടിവി ക്യാമറയില്‍ കുടുങ്ങി. കൈേേക്കാട്ടു കടവിലെ പ്രവാസിയായ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. തലയില്‍ തോര്‍ത്തിട്ട് കമ്പിപ്പാരയുമായി മോഷ്ടാവ് അകത്തു കടന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്.

സിപി എം വയലോടി ബ്രാഞ്ച് സെക്രട്ടറി സി രാഘവനാണ് മോഷണ ശ്രമം നടത്തിയത്. ബന്ധുക്കളുടെ പരാതിയില്‍ ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യൂനുസും കുടുംബവും ഗള്‍ഫിലാണ് തിങ്കളാഴ്ച രാവിലെ വീട് തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് കവര്‍ച്ചാശ്രമം അറിഞ്ഞത്.

-theft

എന്നാല്‍ വിലപ്പിടിപ്പുള്ള സാധനങ്ങളൊന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതേ സമയം മറ്റെന്തൈങ്കിലും സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. സംശയത്തെ തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിന്റെ വ്യക്തമായ ചിത്രം കിട്ടിയത്.

എന്നാല്‍ ഈ ചിത്രം ബന്ധുക്കള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പച്ചു. ഇതേ സമയം പ്രതി ഒളിവിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ ഇയാളെ സിപി എമ്മില്‍ നിന്നും പുറത്താക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+