മൂവാറ്റുപുഴയിൽ ബസ് യാത്രക്കിടെ വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; യുവാവ് പോലീസ് കസ്റ്റഡിയിൽ
മൂവാറ്റുപുഴ: യാത്രക്കിടെ വിദ്യാര്‍ത്ഥിനെ ശല്യംചെയ്ത യുവാവിനെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. കൊട്ടാരക്കര സ്വദേശി ഷൈജു(39) നെതിരെയാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ കൂത്താട്ടുകുളം എംസി റോഡില്‍ ഉന്നക്കുപ്പയിലാണ് സംഭവം. കോട്ടയത്തുനിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സമീപത്തിരുന്ന യുവാവാണ് ശല്യം ചെയ്തത്. കൈകൊണ്ട് ശരീരത്തില്‍ ഉരസിയ ശേഷം യുവതി പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ സ്വകാര്യ ഭാഗങ്ങളില്‍ തൊട്ടു.

ശല്യം കൂടുതല്‍ ഉപദ്രവമായി മാറിയതോടെ വിദ്യാര്‍ത്ഥിനി ബഹളംവച്ച് കണ്ടക്ടറോട് വിവരം ധരിപ്പിച്ചു. ഉടന്‍ പോലീസിനെ വിവരമിച്ചതിനെതുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications