കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് വീട്ടിൽ നിരീക്ഷണലിരുന്നയാൾ മരിച്ചു: ഹൃദയാഘാതമെന്ന് നിഗമനം, ഫലം കാത്ത് ആരോഗ്യവകുപ്പ്!!

Google Oneindia Malayalam News

കോട്ടയം: കേരളത്തിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. കോട്ടയം കുമരകം സ്വദേശിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് വിലയിരുത്തൽ. മാർച്ച് 18ന് മുംബൈയിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ ഇയാൾ ലോറി ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു. തിരിച്ചെത്തിയതോടെ വീട്ടിൽ നിരീക്ഷിച്ച് വരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. വീട്ടിൽ വിറക് കീറുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊറോണ ബാധ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനാൽ ഇയാളുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുമെന്നാണ് വിവരം.

സൗദിയില്‍ നാല് കൊറോണ മരണം കൂടി; 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 997ലേക്ക് വിളിക്കാംസൗദിയില്‍ നാല് കൊറോണ മരണം കൂടി; 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 997ലേക്ക് വിളിക്കാം

കഴിഞ്ഞ ദിവസം ഒരു കണ്ണൂർ സ്വദേശിയും നിരീക്ഷണത്തിൽ കഴിഞ്ഞു വരുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വിദേശത്തുനിന്നെത്തി വീട്ടിൽ കഴിയുന്നതിനിടെയാണ് സംഭവം. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന കണ്ണൂർ മയ്യിൽ സ്വദേശി അബ്ദുൾ ഖാദറാണ് ശനിയാഴ്ച മരിച്ചത്. എന്നാൽ പരിശോധനാ ഫലം പുറത്തുവരുന്നതോടെ മാത്രമേ കൊറോണ ബാധിച്ചാണോ മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മാർച്ച് 21നാണ് ഇദ്ദേഹം ഷാർജയിൽ നിന്ന് കണ്ണൂരിലെത്തിയത്.

dead

വിദേശസന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതോടെ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. കുടുംബാംഗങ്ങളെ മറ്റൊരു വീട്ടിലേക്ക് മാറ്റിയ ശേഷം തറവാട്ടിലാണ് ഇദ്ദേഹം താമസിച്ച് വന്നിരുന്നത്. എന്നാൽ കൊറോണ ലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ലാത്തതിനാൽ ഇയാളുടെ സ്രവ പരിശോധന നടത്താനും ഡോക്ടർമാർ നിർദേശിച്ചിരുന്നില്ല.

ഞായറാഴ്ച മാത്രം 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 18 പേരും വിദേശത്ത് നിന്ന് കേരളത്തിലെത്തിയവരാണ്. എന്നാൽ രണ്ട് പേർക്ക് രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതിനകം 200 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 181 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിഞ്ഞുവരികയാണ്. കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 141211 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നുണ്ട്. 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്.

കൊറോണയുടെ സാമ്പത്തിക ആഘാതം: ജർമനിയിൽ സംസ്ഥാന ധനകാര്യ മന്ത്രി ജീവനൊടുക്കികൊറോണയുടെ സാമ്പത്തിക ആഘാതം: ജർമനിയിൽ സംസ്ഥാന ധനകാര്യ മന്ത്രി ജീവനൊടുക്കി

 മതസംഘടനകളുടെ സ്വത്തിന്റെ 80 ശതമാനം ദുരിതാശ്വാസത്തിന് നല്‍കണം;പ്രധാനമന്ത്രിക്ക് കത്ത് മതസംഘടനകളുടെ സ്വത്തിന്റെ 80 ശതമാനം ദുരിതാശ്വാസത്തിന് നല്‍കണം;പ്രധാനമന്ത്രിക്ക് കത്ത്

English summary
Man under isolation dies in Kottayam, result awaiting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X