ആള്‍ക്കൂട്ടം അക്രമിച്ച് അനാഥനായ വൃദ്ധനെ ഏറ്റെടുക്കാന്‍ ആളെത്തി
മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ യാചകനാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ധിച്ച വൃദ്ധന് കാളികാവ് തെരുവോരം റെസ്റ്റിറ്റിയൂട്ട് കെയറിന്റെ സ്‌നേഹസ്പര്‍ശം. കഴിഞ്ഞ മൂന്നാഴ്ചയായി ആരോരുമില്ലാതെ പൊന്നാനി താലൂക്കാശുപത്രിയില്‍ കഴിഞ്ഞിരുന്ന ഈ വൃദ്ധനെ പൊന്നാനി നഗരസഭയുടെ അഭ്യര്‍ഥന പ്രകാരമാണ് തെരുവോരം ഏറ്റെടുത്തത്. ക്രൂരമായ മര്‍ദ്ധനത്തിനരയായ ഇയാള്‍ താലൂക്കാശുപത്രിയില്‍ ആരോരുമില്ലാതെ കഴിയുന്നതിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നഗരസഭാ അധികൃതര്‍ തെരുവോരം ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു.
ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ജീവിക്കുന്ന രക്ത സാക്ഷി ഇപ്പോഴും അനാഥനായി ആശുപത്രി കിടക്കയിലുണ്ട്
തുടര്‍ന്ന് വൈകിട്ടോടെ ഇയാളെ തെരുവോരം റെസ്റ്റിറ്റിയൂട്ട് കെയര്‍ അധികൃതര്‍ കൂട്ടിക്കൊണ്ടുപോയി. അനുസരണയുള്ള കൊച്ചുകുഞ്ഞിനെ പോലെ ഇയാള്‍ അവരോടൊപ്പം പുതിയ താമസസ്ഥലത്തേക്ക് പോയി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാല്‍ പലപ്പോഴും ഇയാള്‍ ഒന്നും സംസാരിക്കുന്നില്ല. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ദേവനാരായണന്‍ എന്ന വൃദ്ധനെ ആള്‍ക്കൂട്ടം നടുറോഡിലിട്ട് മര്‍ദ്ദിക്കുകയും തുടര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.
ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തിനിരയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദേവനാരായണനെ തെരുവോരം പ്രവര്‍ത്തകര്‍ ഏറ്റെടുത്തപ്പോള്‍.
മര്‍ദ്ദനത്തില്‍ മാരകമായി പരുക്കേറ്റ ദേവനാരായണന് ദിവസങ്ങളോളം നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു. കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവ ദിവസം കണ്ടാലറിയാവുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതൊഴിച്ചാല്‍ പിന്നീട് തുടരന്വേഷണങ്ങളൊന്നും നടന്നില്ല.
തല്ലിയവരും ദൃശ്യങ്ങള്‍ വൈറലാക്കിയവരും ഇപ്പോള്‍ സുരക്ഷിതരായി വിലസുകയാണ്.
രാകേഷ് പെരുവല്ലൂര്‍, സിപി സെയ്ത്തുകയൂര്‍, എവി ജയറാം, പിവി ഹരി കോട്ടക്കല്‍ എന്നീ തെരുവോരം ഡെസ്റ്റിറ്റിയൂട്ട് കെയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളാണ് ദുരിതക്കയലത്തിലായ വൃദ്ധന് പുതുജീവന്‍ സമ്മാനിച്ചത്. ഇവര്‍ ദുരിതമറിഞ്ഞ് പൊന്നാനിയിലെത്തി കാളികാവ് അടക്കാത്തുണ്ട് ഹിമ കെയര്‍ ഹോമിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ ഷാജ് കുമാര്‍, സിപി മുഹമ്മദ്കുഞ്ഞി, കൗണ്‍സിലര്‍മഞ്ചേരി ഇഖ്ബാല്‍, ഹെഡ് നഴ്‌സ് ലിന്‍സി എന്നിവര്‍ ചേര്‍ന് യാത്രയാക്കി.
രജത് കുമാറിനെ പോലൊരു ഊളയെ ആദരിക്കേണ്ട ആവശ്യമെന്ത്.. ആഞ്ഞടിച്ച് ഹരീഷ് വാസുദേവന്‍
മധുവിനെ തല്ലിക്കൊന്ന 16 പ്രതികളെയും കോടതിയിൽ ഹാജരാക്കി! ജനരോഷം ഭയന്ന് തെളിവെടുപ്പില്ല...